വീഡിയോചാറ്റ് ഉപകരണവുമായി ഫെയ്‌‌സ്ബുക്ക്



ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്‌‌സ്ബുക്ക് ആദ്യമായി ഒരു ഉൽപ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന ഡിവൈസാണ് പണിപ്പുരയിൽ സജ്ജമായിരിക്കുന്നത്. എക്കോ ഷോ എന്നപേരിൽ ആമസോൺ അടുത്തിടെ സ്മാർട്ട് സ്പീക്കർ ഗണത്തിൽപെട്ട വീഡിയോ ചാറ്റ് യന്ത്രം പുറത്തിറക്കിയിരുന്നു. ഇതിനോട് കിടപിടിക്കുന്ന വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന സ്മാർട്ട് ഡിവൈസ് ആണ് ഫെയ്‌സ്‌ബുക്ക് വിപണിയിലെത്തിക്കുന്നത്. പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. പോർട്ടൽ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (കൃത്രിമബുദ്ധി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പോർട്ടലിന് ക്യാമറയ‌്ക്ക് മുന്നിലുള്ള മുഖങ്ങളെ തിരിച്ചറിയാൻ കഴിയും. വീഡിയോ ചാറ്റ് ചെയ്യുന്നതിനൊപ്പം സംഗീതം ആസ്വദിക്കാനും വീഡിയോകൾ കാണാനും പോർട്ടലിൽ സംവിധാനം ഉണ്ടാകും. വലിയ സ്ക്രീനുള്ള പോർട്ടലിന് 400 ഡോളറും ചെറുതിന് 300 ഡോളറുമാണ് വിലയിട്ടിരിക്കുന്നത്. Read on deshabhimani.com

Related News