അടിപൊളി മാറ്റങ്ങളുമായി മെസഞ്ചർ



ജനപ്രിയ മെസേജിങ്‌ ആപ്പുകളിലൊന്നായ മെസഞ്ചറിന്റെ നവീകരിച്ച പതിപ്പ്‌ പുറത്തിറങ്ങി. മെസേജിങ്‌ ആകർഷകവും ലളിതവുമാക്കി നിലനിർത്താൻ ഡിസൈനിൽ വലിയ മാറ്റമാണ്‌ നടത്തിയിരിക്കുന്നത്‌. പുതുക്കിയ ഫെയ്‌സ്‌ബുക് മെസഞ്ചർ അടുത്ത ആഴ്‌ചയോടെ ലഭ്യമാകും.   ‘പീപ്പിൾ' സെക്‌ഷൻ എന്നൊരു വിഭാഗവും പുതുതായി കൊണ്ടുവരുന്നുണ്ട്. ഈ സവിശേഷത, ഫെയ്‌സ്‌ബുക് സ്റ്റോറികൾ അടുത്തിടെ നവീകരിച്ച സുഹൃത്തുക്കളെ നമുക്ക് വലിയ ചതുരത്തിലുള്ള ഡിസൈനിൽ കാണിച്ചുതരും.  കോൺടാക്റ്റ്‌ ലിസ്‌റ്റ്‌ മൊത്തമായ രീതിയിൽ കാണാനും കഴിയും. മെസേജിങ് ആപ്പുകൾക്കിടയിൽ മത്സരം കടുത്തതോടെ കൃത്യമായ നവീകരണങ്ങൾ  നൽകാൻ കമ്പനികൾ നിർബന്ധിതരാവുകയാണ്. നിരവധി ആപ്പുകളാണ് മെസേജിങ്ങിനായി നിലവിലുള്ളത്. ഫെയ്‌സ്‌ബുക് തങ്ങളുടെ മെസഞ്ചർ കിഡ്‌സ്‌  ആപ്ലിക്കേഷനും പുനർരൂപകൽപ്പന ചെയ്യുന്നുണ്ട്‌. മെസഞ്ചർ കിഡ്‌സ് പ്ലാറ്റ്‌ഫോമിൽ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാക്കുന്ന രീതിയിലാണ് മാറ്റം വരുത്തുന്നത്. Read on deshabhimani.com

Related News