ഫെയ്‌സ്‌ബുക്കിൽ വൈറസ്‌ ചാരപ്പണി വീണ്ടും



ഐഫോണിൽ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ  ഫെയ്‌സ്‌ബുക്കിൽ മറഞ്ഞിരിക്കുന്ന ഒരു വൈറസ്‌ മൊബൈൽ ക്യാമറയിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്‌. ഐഫോണുകളിൽ ഫെയ്‌സ്‌ബുക്ക്‌ പ്രവർത്തിക്കുമ്പോൾ ഫോൺ ക്യാമറ സ്വയം പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഗയ്‌ റോസെൻ ട്വീറ്റ്‌ ചെയ്തു. ഉപയോക്താക്കൾ ഫെയ്‌സ്ബുക്ക് ഫീഡ്‌ സ്ക്രോൾ ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ഐഫോണിന്റെ ക്യാമറ രഹസ്യമായി തുറക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ കാരണമാകുന്ന വൈറസിനെ പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി. മുൻ‌ വർഷങ്ങളിൽ സ്വകാര്യതയുടെ കാര്യത്തിൽ നിരവധി തവണയാണ്‌ ഫെയ്‌സ്ബുക്ക് തിരിച്ചടി നേരിട്ടത്‌. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയതിൽ കഴിഞ്ഞ ജൂലൈയിൽ 3,5970 കോടിരൂപ പിഴ അടയ്ക്കാമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ സമ്മതിച്ചിരുന്നു. Read on deshabhimani.com

Related News