വീണ്ടും ചോർത്തി ഫെയ്‌സ്‌ബുക്ക്‌



ഫെയ്‌സ്‌ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയ. രാജ്യത്തെ 3,11127 ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ  ഫെയ്‌സ്‌ബുക്ക്‌ കേംബ്രിഡ്ജ്‌ അനലിറ്റിക്കയ്ക്ക്‌ ചോർത്തി നൽകിയതായി ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമീഷണർ യുഎസ്‌ ഫെഡറൽ കോടതിയിൽ ഹർജി നൽകി. ‘ദിസ്‌ ഈസ്‌ യുവർ ഡിജിറ്റൽ ലൈഫ്‌’ എന്ന വെബ്‌സൈറ്റാണ്‌ വിവരം പുറത്തുവിട്ടത്‌.  ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗതവിവരങ്ങൾ  പരസ്യമാക്കുന്നത്‌ നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനം ഫെയ്‌സ്‌ബുക്കിൽ ഇല്ലെന്ന്‌  ഇൻഫർമേഷൻ കമീഷണർ ആഞ്ചലീൻ ഫോക്കിന്റെ പ്രസ്താവനയിൽ പറയുന്നു. സ്വകാര്യതാലംഘനത്തിന്‌ വലിയ തുക പിഴയീടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.  2016ൽ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌  കേംബ്രിഡ്‌ജ്‌ അനലിറ്റിക്കയിലൂടെ ഉപയോക്താക്കളുടെ വിവരം ചോർത്തിയതായി തെളിഞ്ഞിരുന്നു. ഇതിന്‌ കഴിഞ്ഞ ജൂലൈയിൽ  ഫെയ്‌സ്‌ബുക്കിന്‌  500 കോടി ഡോളർ (ഏകദേശം 37000 കോടി രൂപ) പിഴയിട്ടു. Read on deshabhimani.com

Related News