ഫെയ്‌സ്‌ ബുക്കിലും ‘ഡാർക്ക്‌’ സീൻ



ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾക്കുശേഷം ‘ഡാർക്‌ തീം’ സാക്ഷാൽ ഫെയ്‌സ്‌ബുക്കിലുമെത്തി. ആൻഡ്രോയിഡിൽ ബീറ്റ വേർഷനിലുള്ള ഫെയ്‌സ്‌ബുക്ക്‌ ആപ്പിലാണ്‌ ഫീച്ചർ ആദ്യം നിലവിൽ വന്നത്‌. കഴിഞ്ഞ ആഗസ്‌ത്‌ മുതലുള്ള ചർച്ചകൾക്കുശേഷമാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഫീച്ചർ അവതരിപ്പിച്ചത്‌. നിരവധി ഉപയോക്താക്കൾക്ക്‌ നിലവിൽ എഫ്‌ബിയിൽ ഡാർക്ക്‌ മോഡ്‌ ലഭിച്ചുകഴിഞ്ഞു. നേരത്തെ വാട്‌സാപ്പിലും ഫെയ്‌സ്‌ ബുക്കിന്റെ തന്നെ മെസഞ്ചർ ആപ്പിലും ഡാർക്ക്‌ മോഡ്‌ അവതരിപ്പിച്ചിരുന്നു. രാത്രിയായാൽ ആപ്പിന്റെ ഡിസ്‌പ്ലേ കറുത്ത നിറത്തിൽ പ്രത്യക്ഷപ്പെടുമെന്നതാണ്‌ ഫീച്ചറിന്റെ പ്രത്യേകത. രാത്രിയിൽ പ്രകാശം കുറവായതിനാൽ ഇരുണ്ട നിറമാകും കണ്ണിന്‌ ഗുണമെന്നതാണ്‌ പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, ഡാർക്ക്‌ തീമുകൾ കണ്ണിനും ആരോഗ്യത്തിനും ദോഷമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. Read on deshabhimani.com

Related News