എഫ‌്ബി കുതിക്കുന്നു... "ഹാ ഹാ' സ‌്മൈലിയിട്ട‌്; ഒരു തവണയെങ്കിലും ലോഗ‌് ഇൻ ചെയ‌്തവരുടെ ‌എ‌ണ്ണം 2.32 ശതകോടി



സോഷ്യൽ മീഡിയ ഭീമനായ ഫെയ‌്സ‌്ബുക്ക‌് ഈവർഷത്തോടെ തകരുമെന്നു പറഞ്ഞുനടന്നവരുടെ സ്വപ‌്നം തകർന്നു തരിപ്പണമായി. സ്വകാര്യത വിവാദം പുകഞ്ഞുകത്തിയതോടെ പിന്നിലായി പോകുമെന്ന‌് ലോകം കരുതിയ എ‌ഫ‌്ബി, പ്രതിസന്ധിയെ "ഹാ ഹാ' സ‌്മൈലി അടിക്കുന്ന രസത്തിൽ മറികടന്നു. ഒരു തവണയെങ്കിലും സൈറ്റിൽ ലോഗ‌് ഇൻ ചെയ‌്തവരുടെ ‌എ‌ണ്ണം 2.32 ശതകോടി ആയി വർധിച്ചു. വാർഷിക വരുമാനത്തിൽ 30 ശതമാനം അധിക വളർച്ചയുണ്ടായി. ഉപയോക‌്താക്കളുടെ വിവരങ്ങൾ എഫ‌്ബി കൈകാര്യം ചെയ്യുന്നതിലെ പ്രശ‌്നങ്ങളെക്കുറിച്ച‌് കാംബ്രിഡ‌്ജ‌് അനലറ്റിക്കയുടെ വെളിപ്പെടുത്തൽ കമ്പനിയുടെ പ്രതിച്ഛായക്ക‌് വെല്ലുവിളിയായിരുന്നു. എന്നാൽ, എല്ലാം പുഷ‌്പംപോലെ മറികടന്ന‌് ഫെയ‌്സ‌്ബുക്ക‌് കുതിക്കുകയാണ‌്.   Read on deshabhimani.com

Related News