ഐഫോണ്‍ 7 പുറത്തിറക്കി



സന്‍ഫ്രാന്‍സിസ്കോ > ഐഫോണിന്റെ നൂതന പതിപ്പ് പുറത്തിറക്കി. സന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനു മുന്നിലാണ് ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ളസ്, സ്മാര്‍ട്ട് വാര്‍ച്ച് സീരീസ് 2 എന്നിവ പുറത്തിറക്കിയത്. പുതിയ മോഡലിന്റെ സവിശേഷതകള്‍ അതീവ രഹസ്യമാക്കിവച്ച് ജിജ്ഞാസയുണര്‍ത്തിയ ആപ്പിളിന്റെ നീക്കം അവസാന മണിക്കൂറില്‍ പൊളിഞ്ഞു. ലോഞ്ചിങ്ങിന് തൊട്ടുമുമ്പ് വിവരങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇയര്‍ഫോണിനു പകരം ലൈറ്റ്നിങ് കണക്ടറുമായാണ് ഐഫോണ്‍ 7 എത്തിയിരിക്കുന്നത്. സ്റ്റോറേജ് കപ്പാസിറ്റിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസൈനിലെ പുതുമക്കൊപ്പം പുതിയ നിറത്തിലും ഐഫോണ്‍ ലഭ്യമാകും. പോക്കിമോന്‍ ഗോ ഉള്‍പ്പെടെയുള്ള ഗെയിമുകളുമായാണ് സ്മാര്‍ട്ട് വാച്ച് എത്തിയിരിക്കുന്നത്. 16ന് അമേരിക്കന്‍ വിപണയില്‍ എത്തുന്ന ഐഫോണ്‍ 7 ഒക്ടോബര്‍ അവസാനമാകും ഇന്ത്യയിലെത്തുക. Read on deshabhimani.com

Related News