കൂടുതല്‍ ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍



ന്യൂഡല്‍ഹി > റിലയന്‍സ് ജിയോയെ വെല്ലാന്‍ വിവിധ ഓഫറുകളുമായി മറ്റു മൊബൈല്‍ കമ്പനികള്‍. ജിയോക്കു സമാനമായ തന്ത്രമാണ് വൊഡാഫോണും അവതരിപ്പിക്കുന്നത്. എയര്‍ടെല്‍ 345 രൂപയുടെ പ്ളാനില്‍ 1 ജിബി 4ജി ഡാറ്റയും എല്ലാ നെറ്റ് വര്‍ക്കിലേക്കും സൌജന്യകോളും വാഗ്ദാനംചെയ്യുന്നു. ജിയോ പ്രൈം ഓഫര്‍ അവതരിപ്പിച്ചതിനു പിന്നാലെ ഒരു രൂപയ്ക്ക് ഒരു ജിബി എന്ന ഓഫറുമായി എയര്‍ടെല്ലും സമാനമായ ഓഫറുമായി ബിഎസ്എന്‍എല്ലും എത്തിയിരുന്നു. വൊഡാഫോണും അതേ ഓഫര്‍ അവതരിപ്പിക്കുന്നു. രണ്ട് പുതിയ ഡാറ്റാപ്ളാനുകളാണ് പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് കോളും പ്രതിദിനം ഒരു ജിബി ഡാറ്റയും ഓഫര്‍ചെയ്യുന്ന 342 രൂപയുടെ പ്ളാനാണ് ഒന്ന്. കാലാവധി 28 ദിവസം. അണ്‍ലിമിറ്റഡ് കോളോടെ 28 ദിവസം പത്ത് ജിബി ഡാറ്റ നല്‍കുന്ന 346 രൂപയുടെ പ്ളാന്‍് രണ്ടാമത്തേത്. 300 മിനിറ്റാണ് പ്രതിദിനകോള്‍ പരിധി. Read on deshabhimani.com

Related News