ഏഴരമണിക്കൂറിൽ സോന വരച്ചത്‌ 
14 രാഷ്‌ട്രപതിമാർ

സോന എസ് പനവേലിൽ


മാരാരിക്കുളം > 14 രാഷ്‌ട്രപതിമാരുടെ ചിത്രം 7.27 മണിക്കൂറിൽ സ്‌റ്റെൻസിൽ പോർട്രെയിറ്റ് നടത്തി ബിരുദവിദ്യാർഥിനി. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിലെ അവസാന വർഷ ബിരുദ രസതന്ത്രം വിദ്യാർഥിനി സോന എസ് പനവേലിലാണ് സ്റ്റെൻസിൽചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയത്. പാതിരപ്പള്ളി എക്‌സൽ ഗ്ലാസസിനു സമീപം മാരാരിക്കുളം തെക്ക് എട്ടാം വാർഡിൽ പനവേലിൽ കയർ തൊഴിലാളിയായിരുന്ന സജിയുടെയും ഷീലയുടെയും മകളാണ്. സ്‌കൂൾ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുള്ള സോന രണ്ടു വർഷമായി സ്‌റ്റെൻസിൽ ചിത്രരചനയിലാണ്  കേന്ദ്രീകരിച്ചിരിക്കുന്നത്. ചിത്രരചന പഠിക്കാതെയാണ് ഈ മേഖലയിൽ കഴിവു തെളിയിക്കുന്നത്. ജീവിതത്തിനു കൂടുതൽ പ്രതീക്ഷകൾ നൽകി  നുറുകണക്കിനു ചിത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. സാഹിത്യകാരൻമാരും സിനിമാതാരങ്ങളുമൊക്കെ സോനയുടെ കാൻവാസിൽ നിറയുന്നു. ആവശ്യാനുസരണം വ്യക്തികളുടെ ചിത്രങ്ങളും സ്‌റ്റെൻസിലിൽ തയ്യാറാക്കി നൽകുന്നുണ്ട്. ഇതിൽ നിന്നുള്ള വരുമാനമാണ് സോനയുടെയും സഹോദരൻ റോഷന്റെയും പഠനാവശ്യം നിറവേറ്റുന്നത്.    Read on deshabhimani.com

Related News