'തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍': ശില്‍പ്പശാലയ്‌ക്ക് കൊച്ചിയില്‍ തുടക്കമായി



കൊച്ചി> ഐ എ ഡബ്ലൂ ആര്‍ ടി യും ഡബ്ലൂസിസി യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശില്‍പ്പശാലയ്ക്ക്‌ എറണാകുളം വൈഎം സി എ ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഹൗസില്‍ തുടക്കമായി. ആസിയ ഷെര്‍വാണി, റീന മോഹന്‍ , ബീന പോള്‍ എന്നിവരാണ് റീസോഴ്‌സ് പേഴ്‌സണ്‍സ്.  ഡിസംബര്‍ 17, 18 തീയ്യതികളില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ മലയാളസിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ഡബ്ലൂ.സി.സി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ , മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.  'Dissecting Sexual Harassment at Workplace: Planning for a Systematic Change' എന്ന വിഷയത്തിലാണ് വര്‍ക്ക്‌ ഷോപ്പ് സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളായി നടത്തുന്ന ചര്‍ച്ചകളില്‍ ഐസിസി രൂപീകരിക്കല്‍, ഇത്തരം കേസുകളിലെ നിയമ വശങ്ങള്‍, പ്രായോഗികമായി തൊഴിലിടത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചയാകും.   Read on deshabhimani.com

Related News