അതിജീവനത്തിെന്റ സന്ദേശവുമായി ലംബാടിനൃത്തം



അതിജീവനത്തിന്റേയും ഒരുമയുടേയും പാഠവുമായി ലംബാടികളുടെ നൃത്തം. കേരള സർക്കാരിന്റെ  സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെന്ററും ചേർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ഓണം ഫെസ്റ്റിനോടനുബന്ധിച്ചാണ് ലംബാടികൾ തനതു നൃത്തവുമായി കേരളത്തിലെത്തിയത്. ദേശീയ ഓണം ഫെസ്റ്റിനോടനുബന്ധിച്ച്‌     അഞ്ച് ജില്ലകളിൽ അവർ ഈ നൃത്തം കാഴ്ചവച്ചു. കാർഷിക കൂട്ടായ്മക്കും ദേശസംസ്കൃതിക്കും പ്രാധാന്യം നൽകുന്ന എഴുമങ്ങാടിന്റെ മണ്ണിലും മനസ്സിലും കുളിർമഴ പെയ്യിച്ചു കൊണ്ടാണ് അവർ അവസാനം സാംസ്കാരിക നഗരത്തിൽ നിന്ന് പടിയിറങ്ങിയത്. ആറങ്ങോട്ടുകര പാശാലയുടേയും വിദ്യാപോഷിണി പബ്ലിക്ക് ലൈബ്രററിയുടേയും സഹകരണത്തോടെയും നടത്തപ്പെട്ട ഈ നൃത്തം കർഷകന്റെ ദൈനംദിന ജീവിതത്തിനും ജോലികൾക്കും വളരെ പ്രചോദനമായി.ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലുള്ള അർദ്ധനാടോടികളായ ഗോത്ര വിഭാഗക്കാർ നല്ല വിളവെടുപ്പ് ലഭിക്കാൻ അവരുടെ കാർഷിക ദേവതയെ സ്തുതിച്ച്‌ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് ലംബാട. വിത്തു വിതയ്ക്കുമ്പോഴും നടുമ്പോഴും വിളവെടുപ്പു നടത്തുമ്പോഴും അവർ കാർഷിക ദേവതയെ പ്രകീർത്തിച്ച് നൃത്തം ചെയ്യുന്നു.   കൃഷിയും കന്നുകാലി വളർത്തലുമാണ് ലംബാടികളുടെ പ്രധാന തൊഴിൽ അതു കൊണ്ടു തന്നെ ഈ നൃത്തത്തിന് ലംബാടിസമൂഹത്തിൽ വളരെയധികം സ്ഥാനമുണ്ട്. വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്ത്രീകളാണ് കൂടുതലായും ഇത് അവതരിപ്പിക്കാറുള്ളത്. ലംബാടി അഥവാ ബഞ്ചാര എന്നീ പേരുകളിൽ അറിയപ്പെടുന്ന  ഗോത്രവർഗ്ഗക്കാർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്.ഇവർ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.. ആന്ധ്രാപ്രദേശിൽ ലംബാടി എന്ന പേരിൽ അറിയപ്പെടുന്ന ഇക്കൂട്ടർ തണ്ട എന്നറിയപ്പെടുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. തെലങ്കാന പ്രദേശത്ത് അവരെകൂടുതലായും കണ്ടെത്താൻ സാധിക്കും. സ്വന്തമായ ഭാഷയും സംസ്കാരവും ഉള്ള ലംബാടികളുടെ, പ്രത്യേകിച്ച് ലംബാടി സ്ത്രീകളുടെ പരമ്പരാഗത നൃത്തമാണ് ലംബാട. ആന്ധ്രയിലെകർഷക സ്ത്രീകളുടെ സഹനത്തിന്റേയും പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും കഥ ഈ നൃത്തത്തിലൂടെ പൊതു സമൂഹം തിരിച്ചറിയുന്നു Read on deshabhimani.com

Related News