സിവിൽ സർവീസുകാരെ ഒരുക്കാൻ വീണയുടെ ‘ആറാമിന്ദ്രിയം’



വീണ ശന്തനു പഠിച്ചത‌് ഡോക‌്ടറാകാനാണ‌്. എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത‌് സിവിൽ സർവ്വീസ‌് ലക്ഷ്യം വെയ‌്‌‌‌‌ക്കുന്ന കുട്ടികളെ .ഇഷ‌്ടമോ, സിനിമ എഴുത്തും ടെലിവിഷൻ അവതരണവും പ്രോഗ്രാം പ്രൊഡക്ഷനും. ഡോക്‌ടറായ വീണയെ തേടിയെത്തുന്ന`ത‌് സിവിൽ സർവീസ് സ്വപ്നം കാണുന്ന വനിതകളും കുട്ടികളുമാണ്. "ശന്തനൂസ് സിക്സ്‌ത്ത് സെൻസ്' എന്ന വീണയുടെ തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന‌് സമീപമുള്ള വീട്ടിലെ- സ്ഥാപനം പരിശീലനം നൽകുന്നത് പെൺകുട്ടികൾക്കും വീട്ടമ്മമാർക്കുമാണ്.  തിരുവനന്തപുരം പാപ്പനംകോട‌് സ്വദേശിയായ വീണ അത്ര താൽപ്പര്യമില്ലാതെയാണ് ബി‌എഎംഎസ‌് പഠിച്ചത്. പഠന ശേഷം സിവിൽ സർവീസ് പരീക്ഷ ലക്ഷ്യം വെച്ച‌് ഏറെസമയം അതിനായി മാറ്റിവെച്ചു. പ്രിലിമിനറി പരീക്ഷ പാസായെങ്കിലും  സിവിൽ സർവീസ് നേടാനായില്ല. എന്നാൽ പഠിച്ചതൊക്കെ അടുക്കും ചിട്ടയോടെയുമായിരുന്നതിനാൽ അത‌് മറ്റുള്ളവർക്ക‌് കൂടി പറഞ്ഞു നൽകാൻ വീണ ശ്രമിച്ചു. ഇതിന‌് സഹായകമായത‌് എട്ടാം ക്ലാസുമുതൽ വീണ മറ്റു കുട്ടികൾക്ക‌് ട്യൂഷനെടുത്തിരുന്നതാണ‌്. അങ്ങനെ വിവിധ സെന്ററുകളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാൻ പോയി തുടങ്ങി. കഴിവുള്ള പല വീട്ടമ്മമാർക്കും പ്രൊഫഷണലുകളായ പെൺകുട്ടികൾക്കും സെന്ററുകളിലെ സമയക്രമം അനുസരിച്ച് എത്താൻ കഴിയുന്നില്ലെന്ന് മനസിലാക്കിയപ്പോഴാണ് വീടിന്റെ ഭാഗമായി സിവിൽ സർവീസ് പരിശീലനത്തിന്‌ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത‌്. ഐടി പ്രൊഫഷണലായിരുന്ന തന്റെ ആദ്യ വിദ്യാർഥിനി തന്നെ ഐആർഎസ് നേടിയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു. ഇപ്പോൾ 11 പെൺകുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട‌്. അഭിരുചി പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. ഓരോരുത്തരുടെയും സമയത്തിനനുസരിച്ച് തികച്ചും വ്യക്തിഗതമായ പരിശീലനം നൽകുന്നു.  കൂടാതെ വിവിധ സിവിൽ സർവീസ് അക്കാദമികളിലും സ്‌കൂളുകളിലുമൊക്കെ ക്ലാസുകളെടുക്കാറുമുണ്ട്. ഇതിനോടൊപ്പം ടെലിവിഷൻ അവതരണം, പ്രോഗ്രാം പ്രൊഡക്ഷൻ, സിനിമ സ്കിറ്റ് റൈറ്റിംഗ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള ഡോ. വീണയ് ക്ക് ഏറ്റവും വലിയ പിന്തുണയും പ്രചോദനവും ടാറ്റാ മോട്ടോഴ‌്സിലെ ഉദ്യോഗസ്ഥനായ ഭർത്താവ് ശന്തനു എം പിള്ളയാണ‌്. യുകെജി വിദ്യാർഥിയായ ദേവവ്രതും ഒന്നരവയസുകാരി ദ്രൗപദി യും അമ്മയ‌്ക്ക‌് ഒപ്പം ഉണ്ട‌്. Read on deshabhimani.com

Related News