"ഐ ടി മേഖലയിലെ ലിംഗ സമത്വം' - സെമിനാർ - വീണ ജോർജ് എംഎൽഎ പങ്കെടുക്കും



തിരുവനന്തപുരം> ബുധൻ പകൽ 3 മണിമുതൽ  ട്രാവൻകൂർ ഹാളിൽ "ഐ ടി മേഖലയിലെ ലിംഗ സമത്വം" എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് ഐടി ജോലിയോടൊപ്പം തന്നെ മറ്റ് മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ച വനിതകളേയും സ്ത്രീകളുടെ നേതൃത്വത്തിൽ ഉള്ള മികച്ച സ്റ്റാർട്ടപ്പുകളെയും ആദരിക്കുകയും ചെയ്യുന്നു‌. വീണാ ജോർജ്ജ് എംഎൽഎ മുഖ്യാതിഥി ആകുന്ന ചടങ്ങിൽ  വേൾഡ് ബാങ്ക് കൺസൾട്ടന്റും  ലിംഗനീതി വിഷയങ്ങൾ മുൻ നിർത്തി പ്രവത്തിക്കുന്ന സാമൂഹ്യ പ്രവർത്തകയുമായ ഗീത ഗോപാൽ, ഐടി ജീവനക്കാരിയും ജെൻഡർ സ്റ്റഡീസ് മേഖലയിലെ വിദഗ്ധയുമായ അനു ദേവരാജൻ,  ഈവിറ്റിൻറെ വൈസ് പ്രസിഡന്റായ രാധിക വിശ്വനാഥൻ എന്നിവരും  പങ്കെടുക്കും. ഐടി തൊഴിൽ മികവിനൊപ്പം തന്നെ മറ്റ് മേഖലകളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ത്രീകളെ കണ്ടെത്തുന്നതിനായ് ടെക്നോപാർക്ക് ജീവനക്കാരിൽ നിന്നും നാമ‌നിർദ്ദേശങ്ങൾ  സമാഹരിച്ച് അവരെ ഈ ചടങ്ങിൽ വച്ച്  ആദരിക്കുകയും ചെയ്യുന്നു. കല, കായിക, സാമൂഹ്യ സേവന രംഗത്തെ മികവോ സാങ്കേതിക രംഗത്തെ ശ്രദ്ദേയമായ നേട്ടങ്ങളോ ആണു പരിഗണിക്കുക. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അന്നേ ദിവസം വിതരണം ചെയ്യും. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി, ഐ ടി  ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വനിതാ കൂട്ടായ്മയായ "പ്രതിധ്വനി വുമൺസ് ഫോറം",    ഐ ടി യിലെ വനിതാ ജീവനക്കാർക്കായ് വിനോദ വിജ്ഞാന മത്സരങ്ങളും‌, ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നു. ഐ ടി യിലെ വനിതാ ജീവനക്കാർക്കായ് ഹാക്കത്തോൺ, ടിക്റ്റോക്ക്, മത്സരങ്ങളും,  സ്ത്രീകൾക്ക് ദാതാക്കളാകുന്ന രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.  വിവിധ ബിൽഡിങ്ങുകളിൽ സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പുകളിൽ എല്ലാ ജീവനക്കാർക്കും അവരുടെ കുടുബാംഗങ്ങൾക്കും പങ്കെടുക്കാം. "വുമൺ ലൈഫ് ഇൻ ടെക്നൊപാർക്ക്" എന്ന വിഷയത്തോട് കൂടിയുള്ള  ഫോട്ടൊഗ്രഫി മത്സരത്തിൽ എല്ലാ ഐ ടി ജീവനക്കാർക്കും പങ്കെടുക്കാം Read on deshabhimani.com

Related News