സ്വർണം കറങ്ങുന്ന കണ്ണുകൾ



പച്ചയും നീലയും ചുവപ്പുമൊക്കെ നിറമുള്ള കൃത്രിമകണ്ണുകൾ സൗന്ദര്യം പകരാൻ തുടങ്ങിയിട്ട് കാലമേറെയായി. ബോളിവുഡ് നടിമാരായ  കങ്കണ റണൗത്തും പ്രിയങ്ക ചോപ്രയുമൊക്കെ കോൺടാക്‌ട്‌ ലെൻസിന്റെ ഇഷ്ടക്കാരാണ്. ഇനി സ്വർണക്കണ്ണിലൂടെയും വെള്ളിക്കണ്ണിലൂടെയുമൊക്കെ കാഴ്‌ചകൾ കണ്ടാലോ...ഗിയറൊന്നു മാറ്റിയാൽ കണ്ണിന് വജ്രത്തിളക്കവും നൽകാം. കോൺടാക്‌ട്‌ ലെൻസുകൾ വെള്ളിയിലും സ്വർണത്തിലും വജ്രത്തിലും ലഭ്യമാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സംഗതി സത്യമാണ്‌. 24 ക്യാരറ്റ്‌ സ്വർണത്തിൽ നിർമിക്കുന്ന ലെൻസുകൾവരെ ഇന്ന് വിപണിയിലുണ്ട്. ഉപയോക്താക്കളുടെ താൽപ്പര്യം അനുസരിച്ച്‌ കസ്റ്റമൈസ്‌ഡായാണ്‌ നിർമാണം. മുംബൈയിലടക്കം ഇത്തരത്തിൽ സ്വർണ–- വജ്ര ലെൻസുകൾ നിർമിക്കുന്നുണ്ട്‌.  25,000 മുതൽ 75,000 വരെയാണ്‌  വില. ഇന്ത്യക്കാർക്ക്‌ സ്വർണത്തോടും വജ്രത്തോടുമുള്ള താൽപ്പര്യം ലെൻസ്‌ വിപണിയിലും ദൃശ്യമാണ്‌. കൺപടലത്തെ സ്പർശിക്കാത്ത തരത്തിലാണ്‌ ലെൻസുകളുടെ നിർമാണം. അതിനാൽ സുരക്ഷിതമാണ്‌. സോഫ്‌റ്റ്‌ ലെൻസ്‌, റിജിഡ്‌ ഗ്യാസ്‌ പെർമിയബിൾ, ഡിസ്‌പോസിബിൾ ലെൻസ്‌, എക്‌സ്റ്റെൻഡഡ്‌ ലെൻസ്‌ തുടങ്ങി വിവിധ തരത്തിൽ ഇവ ലഭിക്കും. ലെൻസുകളുടെ വൈവിധ്യം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്‌ സെലിബ്രിറ്റികളാണ്‌. ഇങ്ങനെയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ  അപ്‌ലോഡ്‌ ചെയ്യാനും എല്ലാവരും മുമ്പിലാണ്‌. വിവിധ ഇൻസ്റ്റഗ്രാം സ്റ്റോറുകളിൽ ലെൻസുകൾ ലഭ്യമാണ്‌ ഇവ. aswathyjayasree55@gmail.com Read on deshabhimani.com

Related News