ബാങ്കോക്കിലെ വാട്ട്ഫോ ബുദ്ധക്ഷേത്രം



ബാങ്കോക്ക് ധാരാളം ബുദ്ധ ക്ഷേത്രങ്ങളാല്‍ സമൃദ്ധമാണ്. പ്രശസ്തമായ ഗ്രാന്‍ഡ് പാലസിനു തെക്കുഭാഗത്തായി പുരാതനവും, വാസ്തുശില്പചാരുതയില്‍ വിസ്മയിപ്പിക്കുന്നതുമായ വാട്ട്ഫോ ബുദ്ധ ക്ഷേത്രം നിലകൊള്ളുന്നു. 15 മീറ്റര്‍ ഉയരവും 46 മീറ്റര്‍ നീളവുമുള്ള സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ശയനാവസ്ഥയിലുള്ള ഭീമാകാര 'റിക്ലൈനിംഗ് ബുദ്ധ', മരണശേഷം മോക്ഷാവസ്ഥ പ്രാപിക്കുന്ന രീതിയിലാണ് ശില്പം പണികഴിപ്പിച്ചിട്ടുള്ളത്. വിഗ്രഹത്തിന്‍റെ കാല്പാദത്തിനുമാത്രം 3 മീറ്റര്‍ ഉയരവും 5 മീറ്റര്‍ നീളവുമുണ്ട്. പാദത്തിന്‍റെ അടിഭാഗത്ത് അമൂല്യമായ മദര്‍ ഓഫ് പേള്‍ കൊണ്ട് 108 ഭാഗങ്ങളായി ബുദ്ധ സൂക്തങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബുദ്ധ പ്രതിമയുടെ വശത്തായി 108 വെങ്കല പാത്രങ്ങള്‍ വച്ചിട്ടുണ്ട്. ആഗ്രഹങ്ങള്‍ നടക്കാനും ശുഭകാര്യസാദ്ധ്യത്തിനുമായി ഈ പാത്രങ്ങളില്‍ നാണയം നിക്ഷേപിക്കുന്നത് ഇവിടത്തെ ആചാരമാണ്. ഈ നാണയങ്ങള്‍ പിന്നീട് ബുദ്ധ സന്യാസിമാരുടെ ക്ഷേമത്തിനും ക്ഷേത്രത്തിന്‍റെ പരിപാലനത്തിനുമായി ഉപയോഗിക്കുന്നു. 20 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള ഈ ബുദ്ധ ക്ഷേത്രത്തിനു സമീപത്തുള്ള മനോഹരമായ ഉദ്യാനത്തില്‍ ശ്രീ ബുദ്ധന് ജ്ഞാനോദയം സിദ്ധിച്ച ബോധഗയയില്‍ നിന്നു കൊണ്ടുവന്ന ഒരു ബോധിവൃക്ഷം നട്ടുവളര്‍ത്തിയിട്ടുണ്ട്. മുഖ്യ കവാടത്തില്‍ ചൈനീസ് യോദ്ധാക്കളുടെ കാവല്‍ ശില്പം കാണാം. അയുത്തായ്, സുഖോത്തായ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം ബുദ്ധപ്രതിമകളുടെ ശേഖരവും, ജാതകകഥകളും ബുദ്ധന്‍റെ ജീവചരിത്രവും മ്യൂറല്‍ പെയിന്‍റിംഗില്‍ അലങ്കരിച്ച വിശാല ഹാളുകളും ഇവിടത്തെ സവിശേഷതയാണ്. ഭംഗിയായി അലങ്കരിച്ച ധാരാളം സ്തൂപങ്ങള്‍ ഉദ്യാനത്തിലുണ്ട്. പരമ്പരാഗത തായ്‌മസേജിന്‍റെ കേന്ദ്രം കൂടിയാണ് വാട്ട്ഫോ ബുദ്ധക്ഷേത്രം. Blog-          https://aesthetictraveler.wixsite.com/aesthetictraveler Facebook - https://www.facebook.com/Aesthetictraveler/ Instagram -https://www.instagram.com/lekshmidevic Read on deshabhimani.com

Related News