തേക്കടിയിൽ സഞ്ചാരികൾക്ക‌് മുന്നിൽ വീണ്ടും കടുവയെത്തി



കുമളി> തേക്കടി തടാകയാത്രയ‌്ക്കിടെ സഞ്ചാരികൾക്ക‌് കാഴ‌്ചയൊരുക്കി വീണ്ടും കടുവയെത്തി. വ്യാഴാഴ‌്ച വൈകിട്ടുള്ള അവസാന ട്രിപ്പിൽ ബോട്ട‌് യാത്ര ചെയ‌്ത വിനോദസഞ്ചാരികൾക്കാണ‌് കടുവയെ കാണാനുള്ള അത്യപൂർവ അവസരമുണ്ടായത‌് ബോട്ട‌് ലാൻഡിങ്ങിൽ നിന്ന‌് നാല‌് കിലോമീറ്റർ അകലെ ലേക‌്പാലസിന‌് സമീപം തടാക തീരത്ത‌് കണ്ട കടുവ അൽപസമയം നിന്ന ശേഷം കാട്ടിലേക്ക‌് കയറിപ്പോയി.  കടുവാ സംരക്ഷണത്തിന്റെ ഭാഗമായി സ്ഥാപിതമായിട്ടുള്ള പെരിയാർ ടൈഗർ റിസർവിൽ നാൽപതോളം കടുവകളാണുള്ളത‌്. കടുവയുടെ പേരിൽ അറിയപ്പെടന്ന സങ്കേതമാണെങ്കിലും ബോട്ട‌് യാത്രയ‌്ക്കിടയിൽ കടുവയെ കാണാൻ കഴിയുന്നത‌് അപൂർവമായി മാത്രമാണ‌്. ഏതാനും മാസത്തിനിടെ പലതവണയായി തേക്കടി തടാകതീരത്ത‌് കടുവയെ കാണാൻ സന്ദർശകർക്ക‌് അവസരമുണ്ടായിട്ടുണ്ട‌്. Read on deshabhimani.com

Related News