നീലഗിരിയിൽ വസന്തോത്സവത്തിന് തുടക്കം



ഗൂഡല്ലൂർ > നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ വസന്തോത്സവത്തിന് തുടക്കമായി. മേയ് 6,7 ദിവസങ്ങളിൽ നെഹ്റു പാർക്കിൽ നടക്കുന്ന പച്ചക്കറി പ്രദർശനത്തോടെയാണ് വസന്തോത്സവത്തിന് തുടക്കമാകുന്നത്. തമിഴ്‌നാട് ടൂറിസം മന്ത്രി കെ രാമചന്ദ്രൻ പച്ചക്കറി പ്രദർശനമേള  ഉദ്ഘാടനം ചെയ്‌തു. പന്ത്രണ്ടാമത് പ്രദർശനമാണ് ഇന്ന് തുടങ്ങിയത്. ഇതോടനുബന്ധിച്ച്  ഗൂഡല്ലൂരില്‍ സുഗന്ധ ദ്രവ്യ പ്രദർശനം, ഊട്ടി റോസ് ഗാർഡനില്‍ റോസ് ഷോ, ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ മെയ് 19 മുതൽ ഫ്ലവർഷോ എന്നിവ നടക്കും. കുന്നൂർ സിംസ് പാർക്കിൽ മെയ് അവസാന വാരം പഴങ്ങളുടെ പ്രദർശനവും ഉണ്ടാകും. Read on deshabhimani.com

Related News