ഹിമാലയന്‍ സഞ്ചാരികള്‍ക്ക് സഹായം പരിശോധിക്കും



പത്തനംതിട്ട > ഹിമാലയന്‍ മേഖലയിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് സഹകരണ ടൂറിസം സൊസൈറ്റികള്‍ മുഖേന കുറഞ്ഞനിരക്കില്‍ വായ്പ അനുവദിക്കുന്നതുള്‍പ്പെടെ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബാബുജോണ്‍ എഴുതിയ 'ഹിമാലയന്‍ യാത്ര' എന്ന പുസ്തകം കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ബാബു ജോണ്‍, അലിയാര്‍ സി റഹിം, അജി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News