കാഴ‌്ചകളൊരുക്കി പൂച്ചക്കുളം അരുവി കാത്തിരിക്കുന്നു



ചിറ്റാർ> അത്യാവശ്യം തിരക്കൊന്നുമില്ലെങ്കിൽ ഈ മഴക്കാലം അൽപ്പനേരം ചെലവഴിക്കാൻ പൂച്ചക്കുളത്തേക്ക് പോരു... ഗംഭീര കാഴ്ച്ച നമ്മുക്കവിടെ കാണാം.  ബാഹുബലി സിനിമയിൽ പ്രഭാസ് മലമുകളിലേക്ക് കയറുന്ന അരുവിയുടെ പുനഃരാവിഷ‌്കാരമാണോ ഇതെന്നു തോന്നിപ്പോക്കും. അത്രയ്ക്ക് സൂപ്പർ  അരുവിയാണിത‌്. ഏകദേശം 200 മീറ്റർ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്ന ജലധാര. പാറക്കെട്ടുകളിൽ തട്ടി ചിതറിതെറിച്ചു വരുന്ന മുത്തുമണികൾ പോലുള്ള കാഴ്ച്ച .... എത്ര സുന്ദരമാണെന്നോ! തണ്ണിത്തോട് പഞ്ചായത്തിൽ തേക്കുതോട് പിന്നിട്ട് കരിമാൻതോട്ടിൽ എത്തി വേണം ഇവിടെ ചെല്ലാൻ.   കരിമാൻതോട്ടിൽനിന്ന‌് മൂന്നു കിലോമീറ്റർ കയറ്റം കയറിയുള്ള യാത്രയിൽ റോഡിന്റെ ഇടവും വലവും പ്രകൃതി ഒരുക്കിയിട്ടുള്ള മനോഹര ദൃശ്യങ്ങളും കൺകുളിർക്കെ  കാണുകയും ചെയ്യാം.   വർഷകാലത്ത് സജീവമാകുന്ന അരുവി കാണാനും ഇവിടെ കുളിക്കാനും ധാരാളം ആളുകൾ വന്നു പോകുന്നുണ്ട്.പ്രധാന റോഡിൽനിന്ന‌് അൽപ്പം മാറി ഈറ്റക്കാട് വകഞ്ഞ്  25 മീറ്റർ മുന്നോട്ടു നടന്നാൽ  ആ കാഴ്ച്ച കാണാം. സാക്ഷാൽ "പൂച്ചക്കുളം അരുവി’.     Read on deshabhimani.com

Related News