ഇടുക്കി കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് നാളെ തിരിതെളിയും



ചെറുതോണി > കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് ശനിയാഴ്‌ച തിരിതെളിയും. ദൃശ്യവിസ്മയങ്ങളുടെ ഏഴ്‌ ദിനരാത്രങ്ങൾ ഇനി കാൽവരിമൗണ്ടിന് സ്വന്തം. ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഉൾപ്പെടുന്ന 70 ൽപരം പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശകർക്ക് പുതുമേയേകും. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ കലക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഫാ. ജോസഫ് തളിപ്പറമ്പിൽ അധ്യക്ഷനാകും. നബാഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസ്, ഡി ഡി എം അശോക് കുമാർ നായർ, കേരള ബാങ്ക് ജനറൽ മനേജർ എ ആർ രാജേഷ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റ് കമ്മറ്റി  ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം താരം കമലാസനൻ അവതരിപ്പിക്കുന്ന കോമഡി മെഗാഷോയും അരങ്ങേറും.        Read on deshabhimani.com

Related News