സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി



പയ്യന്നൂർ  ചുട്ടുപൊളളുന്ന വേനലിൽ അവധിക്കാലം ആഘോഷമാക്കാൻ  പെരുമ്പ കാപ്പാട‌്  ഇക്കോ ടൂറിസ‌്റ്റ‌് കേന്ദ്രം –- തണൽ.  പെരുമ്പയിൽനിന്ന് ഒരു  കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രത്തിൽ സായാഹ്നങ്ങളിൽ മറ്റ് ജില്ലകളിൽനിന്നടക്കം നിരവധിപേരാണെത്തുന്നത‌്.  ഫൈബർ ബോട്ടിൽ സഞ്ചരിച്ച‌്  കണ്ടൽക്കാടുകളുടെ  മനോഹാരിത നേരിട്ടറിയാം.   പാർക്കിന്റെ മനോഹാരിതയിൽ  സഞ്ചാരികൾക്ക‌് സെൽഫിയെടുക്കാൻ സെൽഫി പോയിന്റും നഗരസഭ സജ്ജീകരിച്ചിട്ടുണ്ട‌്.  കുട്ടികൾക്കായി വിവിധതരം കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട‌്.  സന്ധ്യമയങ്ങി  കാപ്പാട്ടെത്തുന്നവർക്ക‌്  കണ്ടൽക്കാടുകളുടെ ദൃശ്യചാരുത  ഹൈമാ‌സ‌്റ്റ‌് ലാമ്പിന്റെ വെളിച്ചത്തിൽ  ആസ്വദിക്കാം. ഇതിനായി  അഞ്ച‌് ലക്ഷം രൂപ ചെലവിലാണ‌്  നഗരസഭ ഹൈമാസ‌്റ്റ‌് ലാമ്പ‌് സ്ഥാപിച്ചത‌്.  പിലാത്തറയിൽനിന്ന് തോട്ടംകടവ് വഴി ഈ ടൂറിസം കേന്ദ്രത്തിലേക്ക് പുഴയോരത്തൂടെ എത്താൻ തീരദേശ റോഡും നഗരസഭ ഒരുക്കിയിട്ടുണ്ട‌്. Read on deshabhimani.com

Related News