ആഡംബര ഹൗസ്‌ ബോട്ട്‌ നാട്ടിക’യുടെ സർവീസ്‌ തുടങ്ങി



കൊച്ചി ഒഴുകിനടക്കുന്ന ആഡംബര ഹോട്ടൽമുറിയുടെ അനുഭവം സമ്മാനിച്ച്‌ ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയുടെ ആഡംബര ഹൗസ് ബോട്ടായ ‘നാട്ടിക’യുടെ സർവീസ്‌ തുടങ്ങി. വേമ്പനാട് കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് മത്സ്യബന്ധനം, കയാക്കിങ്‌, ദ്വീപുകളിലെ ഗ്രാമീണ ജീവിതാനുഭവം എന്നിവയ്‌ക്ക്‌ അവസരമൊരുക്കിയാണ്‌ ഹൗസ്‌ ബോട്ടിന്റെ സഞ്ചാരമെന്ന്‌ ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ പറഞ്ഞു. ഹൗസ് ബോട്ടിൽ നാലു മുതിർന്നവർക്കും നാലു കുട്ടികൾക്കും യാത്ര ചെയ്യാം. മുകളിലും താഴെയും ഓരോ ഡെക്കുകളും ഒരു സൺ ഡെക്കുമുണ്ട്‌. താഴത്തെ ഡെക്കിൽ ലിവിങ്‌ ഏരിയ, സ്യൂട്ട് സൗകര്യങ്ങളുള്ള രണ്ട് കിടപ്പുമുറി, അടുക്കള എന്നിവയും മുകൾഡെക്കിൽ ഡൈനിങ്‌ ഏരിയ, രണ്ട് ശുചിമുറികൾ, ഒരു ലോഞ്ച് എന്നിവയുമുണ്ട്‌. സ്മാർട്ട് ടിവി, ഇന്റർനെറ്റ്, വീഡിയോ ഗെയിമുകൾ, കരോക്കെ, ബോർഡ് ഗെയിമുകൾ എന്നീ വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്‌. ബയോ ടോയ്‌ലറ്റുകളും ഫലപ്രദമായ മാലിന്യനിർമാർജന സംവിധാനവും ഉണ്ട്‌. മൂന്നുകോടി രൂപയാണ്‌ ചെലവ്‌.   ബോൾഗാട്ടിമുതൽ ഏലൂർ വരെയാണ്‌ ഇപ്പോൾ സർവീസ്‌. അഞ്ചു മണിക്കൂർ ട്രിപ്പിന്‌ 40,000 രൂപയും ജിഎസ്‌ടിയുമാണ്‌ ചാർജ്‌. എട്ടു മണിക്കൂറിന്‌ 60,000 രൂപയും ജിഎസ്‌ടിയും രാത്രി ഉൾപ്പെടെയുള്ള ട്രിപ്പിന്‌ 80,000 രൂപയും ജിഎസ്‌ടിയുമാണ്‌ ചാർജ്‌. ഭക്ഷണത്തിന്‌ വേറെ പണം നൽകണം. ട്രിപ്പിന്‌ മുൻകൂട്ടി ബുക്ക്‌ ചെയ്യണം. grandhyatt.com Read on deshabhimani.com

Related News