കുറഞ്ഞചെലവിൽ ഇന്ത്യ കാണാൻ അവസരമൊരുക്കി സ്വപ്‌നതീരം



കണ്ണൂർ> മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. നവംബർ 10ന‌് ആരംഭിക്കുന്ന രാജസ്ഥാൻയാത്രയിൽ ജോധ്പുർ, മെഹ്റാഗഞ്ച കോട്ട, ഉമൈദ് ഭവൻ കൊട്ടാരം, ഗോൾഡൻ ഫോർട്ട്, സാം മരുഭൂമി, കൽബെലിയ ഡാൻസ്, ഉദയപുർ, അജ്മീർ ദർഗ, പുഷ‌്‌കർ തടാകം, ജയ്സാൽമീർ, ലോസ്റ്റ് വില്ലേജ്, ജയ‌്പുർ, ഹവായ് മഹൽ, ജൽ മഹൽ, അമ്പർകോട്ട, ജന്ദർമന്ദർ, സിറ്റി പാലസ്, സെൻട്രൽ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.  26,000 രൂപയാണ് ചാർജ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ യാത്ര നവംബർ 24ന് ആരംഭിക്കും.  എലഫന്റ‌് ഫോൾസ്, മൗസ്മായ് കേവ്സ്, ചിറാപുഞ്ചി, മൗളിങ‌്‌നോഗ‌്, ലിവിങ‌് റൂട്ട് ബ്രിഡ്ജ്, ഷില്ലോങ‌്, കാസിരംഗ നാഷണൽ പാർക്ക്, കാമഖ്യ ക്ഷേത്രം, ഉമാനന്ദക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. 28,000 രൂപയാണ് ചാർജ്. നവംബർ 30ന് ആരംഭിക്കുന്ന യാത്രയിൽ ഇന്ത്യാ – ചൈന അതിർത്തിയായ നാഥുലയും സിക്കിമും സന്ദർശിക്കും.  25,000 രൂപയാണ് ചാർജ്.  ഡിസംബർ 24ന്  ആഗ്ര, ഡൽഹി, അമൃത‌്സർ  യാത്ര പുറപ്പെടും.  താജ്മഹൽ,  ആഗ്രകോട്ട, അക്ഷർധാം ക്ഷേത്രം, രാജ്ഘട്ട്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ , ഇന്ത്യാ ഗേറ്റ്, തീൻ മൂർത്തി ഭവൻ, ജാലിയൻ വാലാബാഗ് സ്മാരകം, ഗോൾഡൻ ടെമ്പിൾ, വാഗാ ബോർഡറിലെ പരേഡ് എന്നിവ കാണും. 12,000 രൂപയാണ് ചാർജ്. ഹിമാചൽ താഴ്‌വരകളിലൂടെ വശ്യസൗന്ദര്യം നുകരാനുള്ള യാത്ര ഡിസംബർ 21ന് ആരംഭിക്കും. മണാലി, റോത്താങ് പാസ്, ഷിംല, കുളു,  വൈഷ്ണോദേവിക്ഷേത്രം, ഹെറിറ്റേജ് ട്രെയിൻയാത്ര ഉൾപ്പെടെയുള്ള പാക്കേജിന് 15,000 രൂപയാണ്   ചാർജ്. ഡിസംബർ 22ന് പുറപ്പെടുന്ന ഹൈദരാബാദ് യാത്രയ‌്ക്ക് 9,500 രൂപയാണ്. ട്രെയിൻ / വിമാന ടിക്കറ്റുകൾ, യാത്ര താമസം, ഭക്ഷണം, മലയാളി ടൂർ മാനേജരുടെ സേവനം ഉൾപ്പെടെയാണ് പാക്കേജുകൾ. ഫോൺ 9072669901, 02, 05  , 07, 04972 831875. Read on deshabhimani.com

Related News