നീലഗിരി മുതുമല കടുവ കേന്ദ്രം തുറന്നു. ആനസവാരി ആറിന്‌ തുടങ്ങും

മുതുമലയിൽ വാഹന സവാരി ചെയ്യുന്നവർ.


ഗൂഡല്ലൂർ> കോവിഡ്  സാഹചര്യത്തിൽ അടച്ചുപൂട്ടിയിരുന്ന മുതുമല കടുവാ കേന്ദ്രം സഞ്ചാരികൾക്കായി  വെള്ളിയാഴ്ച മുതൽ തുറന്നു. ആനസവാരി തിങ്കളാഴ്ച മുതൽ തുടങ്ങും അതിനുമുമ്പ് ആനകൾക്കുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വാഹനത്തിലുള്ള വനം ചുറ്റി കാണൽ മാത്രമാണ് ഉണ്ടായത്  തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്.  കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം . വാഹന സവാരി  രാവിലെ ആറര മുതൽ 10  വരെയും ഉച്ചയ്ക്ക് 2 മുതൽ 5  വരെയുമാണ്. ആനസവാരി രാവിലെ 7 മുതൽ 8  വരെയും വൈകിട്ട്‌  4 മുതൽ 5 വരെയുമാണ്.  ആന ക്യാമ്പ് സന്ദർശനം രാവിലെ എട്ടര മുതൽ 9 മണി വരെയും വൈകുന്നേരം അഞ്ചര മുതൽ 6 മണി വരെയുമാണ് മുതുമലയിലെ ഗസ്റ്റ് ഹൗസുകളും ആറ്‌ മുതൽ തുറക്കും.  മുതുമലയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തതിനാൽ ഊട്ടിയിലേക്ക് പലഭാഗത്തുനിന്നും വരുന്ന സഞ്ചാരികൾ ഇവിടെ വന്നു തിരിച്ചു പോയിരുന്നു  ടൂറിസ്റ്റ് കേന്ദ്രം തുറന്നതിനാൽ ഗൂഡല്ലൂർ ഊട്ടി മസിനഗുഡി തുടങ്ങിയ ഭാഗങ്ങളിൽ വ്യാപാര മേഖലകളും ടാക്സി വാഹനങ്ങൾക്കും ഉണർവ്നൽകും. Read on deshabhimani.com

Related News