മൂന്നാറിൽ മഴ മാറി, അതിശൈത്യമായി



മൂന്നാർ > ഒരു ദിവസം മഴ മാറിനിന്നതോടെ മൂന്നാറിൽ ഞായറാഴ്‌ച അതിശൈത്യം അനുഭവപ്പെട്ടു. ഞായർ രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാർ ടൗൺ, നല്ലതണ്ണി, പഴയ മൂന്നാർ എന്നിവിടങ്ങളിൽ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട്, മാട്ടുപ്പെട്ടി, ലക്ഷ്‌മി, രാജമല എന്നിവിടങ്ങിൽ ഏഴും, തെന്മല, ഗുണ്ടുമല, ചിറ്റുവര എന്നിവിടങ്ങളിൽ അഞ്ചുമായിരുന്നു ഞായർ പുലർച്ചെ അനുഭവപ്പെട്ട താപനില. ശനി രാവിലെ എട്ടുവരെ മൂന്നാറിൽ നേരിയ തോതിൽ മഴ പെയ്‌തെങ്കിലും പിന്നീട് ശക്തമായ വെയിലായിരുന്നു. ഇതേ തുടർന്നാണ് രാത്രിയും ഞായർ പുലർച്ചെയും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.  Read on deshabhimani.com

Related News