മൂന്നാറിൽ സഞ്ചാരികൾക്കായി മഞ്ഞിൽവിരിഞ്ഞ പൂക്കൾ

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ


മൂന്നാർ > പൂക്കൾ നേർത്ത മഞ്ഞുപൊഴിക്കുന്ന സുന്ദരമായ കാഴ്‌ച. പച്ച ഇലകളിലൂടെ ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികൾ ഒപ്പിയെടുത്ത്‌ കണ്ണോടുചേർക്കുന്ന സഞ്ചാരികൾ. വേനലിലും കുളിരുതേടി സഞ്ചാരികളെത്തുന്ന മൂന്നാറിൽ പൂക്കാലം തീർക്കുകയാണ്‌ ബൊട്ടാണിക്കൽ ഗാർഡൻ. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ മൂന്നാറിനെ അലങ്കരിക്കുന്നത്‌ ബൊട്ടാണിക്കൽ ഗാർഡനാണെന്ന്‌ സഞ്ചാരികൾ പറയുന്നു.   വേനലവധിക്കാലം ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു എത്തുന്ന സഞ്ചാരികളുടെ പറുദീസയായിരിക്കുകയാണ്‌ മൂന്നാർ. കൊച്ചി– മധുര ദേശീയപാതയിൽ ദേവികുളം റോഡിനു സമീപം 14 ഏക്കറിലാണ്‌ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത്‌. 4.5 കോടി രൂപ ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി. വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ, കോഫി ഷോപ്, സ്‌പൈസസ് ഷോപ്, വാച്ച് ടവർ, ഓപ്പൺ തിയറ്റർ, കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട്‌.   മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് അസ്തമയ സൗന്ദര്യം തീർക്കുന്ന മലനിരകളിലെ ചെമ്മാനം ആസ്വദിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ 1.48 കോടി രൂപയാണ്‌ സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്‌. ഉത്തരവാദിത്ത ടൂറിസം മിഷൻവഴി അന്താരാഷ്ട്രതലത്തിലടക്കം ടൂറിസത്തിന്റെ മേന്മ ഉറപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.   Read on deshabhimani.com

Related News