കുറുവയിലെത്തിയാൽ ചങ്ങാടം തുഴയാം

കുറുവാ ദ്വീപിൽ മുളച്ചങ്ങാടം കൊണ്ടുവന്നപ്പോൾ


മാനന്തവാടി > കുറുവയിൽ സഞ്ചാരികളെ ആകർഷിക്കാൻ മുളച്ചങ്ങാടം ഒരുക്കി വനം വകുപ്പ്.  50 പേർക്ക്‌ ഒരേ സമയം സഞ്ചരിക്കാം. കുറുവ ഇക്കോ ടൂറിസം സെന്ററിൽ സഞ്ചാരികൾക്കായി ഒരുക്കിയ ചങ്ങാടം വെള്ളിയാഴ്‌ച നീറ്റിലിറക്കി.  ഒമ്പത് മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ചങ്ങാടത്തിന്റെ പണി ഏഴു ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. 65ഓളം ആളുകൾ ഏഴു ദിവസം കൊണ്ടാണ് ചങ്ങാടം നിർമ്മിച്ചത്‌.   വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ ഷജ്‌ന, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൽ സമദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചങ്ങാടം പുഴയിൽ ഇറക്കിയത്. കൽപ്പറ്റ  മണിയംകോട് എസ്റ്റേറ്റിൽ നിന്നും വിലയ്ക്കു വാങ്ങിയ ആനമുള എന്ന ഇനത്തിൽപ്പെട്ട മുള ഉപയോഗിച്ചാണ് ചങ്ങാടം നിർമ്മിച്ചത്. വലിയ ആനമുള ഉപയോഗിച്ച്‌  തനത് ഗോത്ര രീതിയിൽ പ്രദേശവാസികളായ  വിഎസ്എസ് അംഗങ്ങളാണ് ചങ്ങാടം നിർമിച്ചത്‌. അടുത്ത ദിവസങ്ങളിലായി സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് ചങ്ങാടത്തിന്റെ പണി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ തീരുമാനിച്ചത് എന്ന് വനസംരക്ഷണ സമിതി(വി എസ് എസ് ) പ്രസിഡന്റ്‌ ടി ആർ മോഹനൻ പറഞ്ഞു.   Read on deshabhimani.com

Related News