ട്രെയിൻ ടിക്കറ്റ‌് ഇനി ഗൂഗിൾ പേയിലും



ഇനി മുതൽ ട്രെയിൻ ടിക്കറ്റുകളും ഗൂഗിൾ പേ വഴി ബുക്ക് ചെയ്യാം.  ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ‌് ഗൂഗിൾ പേയുടെ ആപ്ലിക്കേഷനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും സാധിക്കും. ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിൾ പേയിൽ ലഭ്യമാകും. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ വെർഷനിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട‌്. ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ‌്ഷനിൽനിന്ന‌് "ബുക്ക് ട്രെയിൻ ടിക്കറ്റ്‌സ്' ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ലഭ്യമായ ട്രെയിനുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. സീറ്റ് തെരഞ്ഞെടുത്തതിന് ശേഷം യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ നൽകുക. പേര്, പ്രായം, ജെൻഡർ എന്നിവ നൽകിയതിനു ശേഷം ബുക്കിങ് വിവരങ്ങൾ സ്ഥിരീകരിക്കുക. പേമെന്റ് ഓപ്ഷൻ സെലക്‌ട് ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകിയതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. Read on deshabhimani.com

Related News