സഞ്ചാരികളാൽ നിറഞ്ഞ്‌ രാമക്കൽമേടും; കാണാം തമിഴ്‌നാട്‌

രാമക്കൽമേട്ടിൽനിന്നുള്ള തമിഴ്‌നാടിന്റെ വിദൂരദൃശ്യം


നെടുങ്കണ്ടം > ക്രിസ്‌മസ്‌ - പുതുവത്സരാഘോഷങ്ങൾക്കായി രാമക്കൽമേട്ടിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ പ്രതീക്ഷയർപ്പിച്ച് വ്യാപാരികളും റിസോർട്ട് -ഹോംസ്റ്റേ ഉടമകളും. കോവിഡിനെത്തുടർന്ന് സഞ്ചാരികളെത്താതായതോടെ അടച്ചിട്ടിരുന്ന രാമക്കൽമേട്ടിലെയും പരിസരത്തെയും വ്യാപാര സ്ഥാപനങ്ങളും റിസോർട്ട്, ഹോംസ്റ്റേ നടത്തിപ്പുകാരും വലിയ തിരിച്ചടി നേരിട്ടിരുന്നു. മിക്ക സ്ഥാപനങ്ങളിൽ നിന്നും ഉടമകൾ ജോലിക്കാരെ ഒഴിവാക്കിയതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്‌. ബാങ്കുകളിൽ നിന്നും മറ്റും വൻതുക വായ്പയെടുത്തവരാണ് പലരും ഇത്തരം ബിസിനസ്‌ ആരംഭിച്ചത്‌. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.   സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം നിലവിലുള്ളതിനാൽ സഞ്ചാരികൾ കാര്യമായി എത്തിയിരുന്നില്ല. രാമക്കൽമേട്ടിൽ ഇപ്പോൾ നല്ല കാലാവസ്ഥയായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി നിത്യേന 1500 മേൽ ആളുകൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് കണക്കുകൂട്ടൽ.   Read on deshabhimani.com

Related News