കാരവാനിൽ ടൂർ പോകാം; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്‌



തിരുവനന്തപുരം>  സംസ്ഥാനത്ത് കാരവൻ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് . വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ കാരവാനിൽ ഒരുക്കും. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ്‌ തയ്യാറാകകുക. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. കാരവന്‍ വാഹനം, കാരവന്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്‌കരിക്കും. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കും. പകല്‍ യാത്രയും രാത്രി വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും  മന്ത്രി പറഞ്ഞു ''നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള ഒരു പോളിസിയാണ് കാരവന്‍ ടൂറിസം നയം. എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം അഥവാ ഹൗസ്‌ബോട്ട്‌. ഇന്നും കേരളത്തിന്റെ പ്രധാന ആകര്‍ഷകമാണ്‌  ഹൗസ് ബോട്ട് . അതുപോലെ പുതിയകാലത്തിന്‌ അനുയോജ്യമാകും കാരവാൻ ടൂർിസം. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യത വലുതാണെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News