ബിആർഡിസി ഉരുയാത്ര ഒരുക്കുന്നു



കാഞ്ഞങ്ങാട‌് വിദേശ,- ആഭ്യന്തര വിനോദസഞ്ചാരികൾക്ക്‌ നദിയോര സംസ്കാരം അനുഭവവേദ്യമാക്കാൻ ബേക്കൽ റിസോർട്ട്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ( ബിആർഡിസി) ഉരുയാത്രയൊരുക്കുന്നു. ഉത്തര മലബാറിലെ 16  നദികളെ ബന്ധപ്പെടുത്തിയുള്ള  ഉരുയാത്രയിലൂടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനുള്ള  പദ്ധതിയും ടൂറിസം ആവിഷ്കരിച്ചിട്ടുണ്ട്‌. കേരളത്തിൽ ആദ്യമായാണ്‌ ഉരു ടൂറിസം നടപ്പാക്കുന്നത്‌. യക്ഷഗാനം, പാവകളി, കോൽക്കളി, അലാമിക്കളി, ദഫ്മുട്ട് , ഒപ്പന എന്നിവയ്ക്കു പുറമെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ മംഗലംകളി, എരുതുകളി, മാൻകളി എന്നിവയും കാണാൻ അവസരമൊരുക്കും.  കണ്ണൂർ, -കാസർകോട് ജില്ലകളിലെ നാട്ടുഭക്ഷണരുചി ആസ്വദിക്കുകയുംചെയ്യാം. കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും സന്ദർശിക്കാം. സാംസ്കാരിക നായകരെ അറിയാനും അവസരമൊരുക്കും. ഉരുവിന്റെ ചരിത്രവും നിർമാണവിശേഷവും കഥാരൂപേണയും ചിത്ര വിവരണങ്ങളിലൂടെയും സഞ്ചാരികൾക്ക്‌ നൽകും. 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരുവാണ് സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്ക് അംഗീകാരം നൽകിയതായി ബിആർഡിസി മാനേജിങ്‌ ഡയറക്ടർ ടി കെ മൻസൂർ പറഞ്ഞു. Read on deshabhimani.com

Related News