VIDEO - അങ്കണവാടി പ്രവേശനോത്സവം ; വൈറലായി വിജയമ്മയുടെ നൃത്തം



എടക്കര അങ്കണവാടി പ്രവേശനോത്സവത്തിനിടെ കുട്ടികളെ കൈയിലെടുക്കാൻ പാട്ടിനൊപ്പം അറുപത്തിയേഴുകാരി നടത്തിയ നൃത്തം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. മൂത്തേടം മൂച്ചിപ്പരതയിലെ അങ്കണവാടിയിൽ നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിലാണ് വിജയമ്മയുടെ വൈറല്‍ നൃത്തം അരങ്ങേറിയത്‌. കഴിഞ്ഞ 30നായിരുന്നു അങ്കണവാടി പ്രവേശനോത്സവം. കുരുന്നുകളുടെ കലാപരിപാടികള്‍ കാണാനെത്തിയതായിരുന്നു മൂച്ചിപ്പരത നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ചെമ്പ്രേരിയിൽ വിജയമ്മ. കുരുന്നുകളുടെ  പ്രകടനം കണ്ടതോടെ വിജയമ്മയിലെ പഴയ കൗമാരക്കാരി ഉണര്‍ന്നു. ഏവരെയും അമ്പരപ്പിച്ച്‌ മിന്നുംപ്രകടനമാണ് കാഴ്ചവച്ചത്. നൃത്തം പഠിച്ചിട്ടില്ലാത്ത വിജയമ്മ ടിവി പരിപാടി കണ്ടാണ് നൃത്തച്ചുവടുകൾ സ്വായത്തമാക്കിയത്‌. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നൃത്തത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ വിജയമ്മയും നാട്ടുകാരും ആഹ്ലാദത്തിലാണ്.   Read on deshabhimani.com

Related News