നഷ്ടമായത്‌ ചങ്കുകൾ

രക്ഷപ്പെട്ട എൽസ്ബയും ജെയിനും അപകടത്തെപ്പറ്റി വിവരിക്കുന്നു


കൊച്ചി നെറ്റിയിലേറ്റ പരിക്കിനേക്കാൾ വേദനയിലാണ്‌ മണീട്‌ പാറമുറ്റത്തിൽ എൽസബ. ഇണപിരിയാത്ത കൂട്ടിൽനിന്നാണ്‌ മൂന്നുപേരെ ഈ പത്താംക്ലാസുകാരിക്ക്‌ നഷ്ടമായത്‌. ആരക്കുന്നും വാലടി പുത്തൻപുരയിൽ ജയിനും അവൾക്കൊപ്പം സ്‌ക്കൂൾമുറ്റത്ത്‌ വാടിതളർന്നിരുന്നു. ജയിൻ പിൻസീറ്റിലും എൽസബ നടുവിലുമാണ്‌ ബസിലിരുന്നത്‌. എൽസബയുടെ തൊട്ടുമുന്നിലായിരുന്നു മരിച്ച ദിയയും എൽനയും. അങ്കമാലിക്കുസമീപത്തെ പെട്രോൾ പമ്പിനടുത്തുവച്ച്‌ എല്ലാവരും ഭക്ഷണം പങ്കിട്ടു കഴിച്ചു. അത്‌ കഴിഞ്ഞ്‌ ഏറെ വൈകുംമുമ്പേ അപകടം നടന്നു. എൽസബയുടെ അച്ഛൻ സൈമൺ ബസേലിയോസ്‌ വിദ്യാനികേതൻ സ്‌കൂളിലെ ബസ്‌ ഡ്രൈവറാണ്‌. എൽസബയ്‌ക്ക്‌ വടക്കഞ്ചേരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം അമ്മ മേരിയെ വിവരമറിയിച്ചു.  ആശുപത്രിയിൽ ആദ്യം എത്തിയവരിൽ സൈമണും മേരിയും ഉണ്ടായിരുന്നു. Read on deshabhimani.com

Related News