ഈ വിജയത്തിന് ഏറെ തെളിച്ചം

ഫാത്തിമ അൻഷി ഉമ്മ ഷംലയ്ക്കും ഉപ്പ അബ്ദുൽ ബാരിക്കുമൊപ്പം സന്തോഷം പങ്കിടുന്നു


മേലാറ്റൂർ (മലപ്പുറം) ഇച്ഛാശക്തിയുടെ ഉൾക്കണ്ണാൽ കാഴ്ച പരിമിതി മറികടന്ന്‌ ടി കെ ഫാത്തിമ അൻഷിയുടെ വിജയം. കംപ്യൂട്ടർ സഹായത്തോടെ എസ്എസ്എൽസി പരീക്ഷയെഴുതിയ ഈ മിടുക്കിക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്. മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്‌. സ്‌ക്രൈബില്ലാതെ കംപ്യൂട്ടറിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്ന ആദ്യപെൺകുട്ടിയാണ് ഫാത്തിമ അൻഷി. അധ്യാപകൻ വായിച്ചുകൊടുക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കീബോർഡിൽ ടൈപ്പ് ചെയ്‌തു. അവയുടെ ശബ്ദരൂപം പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേട്ടു. അതിലൂടെ തെറ്റുള്ള ഭാഗം തിരുത്തിയായിരുന്നു പരീക്ഷ. പ്ലസ്ടുവിന് ഹ്യുമാനിറ്റീസിന്‌ ചേരാനാണ്‌ തീരുമാനം. സിവിൽ സർവീസാണ്‌ ലക്ഷ്യം. എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ അബ്ദുൾബാരി –-ഷംല ദമ്പതികളുടെ ഏകമകളാണ്. സംസ്ഥാന സർക്കാരിന്റെ ‘ഉജ്വലബാല്യം’ പുരസ്കാരം നേടി. ‌കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ കംപ്യൂട്ടർ സഹായത്തോടെ എഴുതി മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ടി കെ ഹാറൂൺ കരീമിന്റെ ബന്ധുവാണ്‌. Read on deshabhimani.com

Related News