പ്രവാസികളെ ചേർത്തുനിർത്തിയ ഖലീഫ

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യനും 
എം എ യൂസഫലിയും


അബുദാബി ആധുനിക യുഎഇയുടെ ശിൽപ്പിയെന്നാണ്‌ വിടവാങ്ങിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യൻ അറിയപ്പെടുന്നത്‌. രാജ്യത്തിന്റെ വികസനക്കുതിപ്പിൽ അദ്ദേഹം അത്രകണ്ട്‌ പങ്കുവഹിച്ചു. രാജ്യത്തെ ജനങ്ങളുമായി ഈടുറ്റ ബന്ധം നിലനിർത്തിയ അദ്ദേഹം മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ചേർത്തുപിടിച്ചു. അവരുടെ ഇഷ്‌ട ഇടമായി രാജ്യത്തെ വളർത്താൻ വേണ്ടതെല്ലാം ചെയ്‌തു. 18 വർഷംകൊണ്ട്‌ രാജ്യത്തെ ആഗോള വാണിജ്യ–- വ്യാപാര കേന്ദ്രമാക്കി. അൽ ഐനിലെ ബനിയാസ് ഗോത്രത്തിൽ ജനിച്ച ഷെയ്ഖ് ഖലീഫയുടെ പ്രാഥമിക വിദ്യാഭ്യാസം അൽ ഐൻ നഗരത്തിലായിരുന്നു. സാൻഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടി. പ്രധാനമന്ത്രി, അബുദാബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. 1974ൽ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി. അച്ഛന് ആരോഗ്യകരമായ ബുദ്ധിമുട്ട്‌ വന്നതുമുതൽ 2004വരെ യുഎഇ പ്രസിഡന്റിന്റെ പദവി ഇല്ലാതെ ഭരണം നിറവേറ്റി. തുടർന്ന്‌ അച്ഛന്റെ പിൻഗാമിയായി പ്രസിഡന്റ്‌ പദത്തിലേക്ക്‌. 2014 ജനുവരിയിൽ പക്ഷാഘാതം സംഭവിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ പ്രക്ഷുബ്ധമായ വർഷങ്ങളിലും അറബ് വസന്തത്തിന്റെ കാലഘട്ടത്തിലും ഗൾഫിനെ അഭിവൃദ്ധിയിലേക്കും നയിക്കാൻ അദ്ദേഹത്തിനായി. സ്ത്രീകൾക്ക് മന്ത്രിസഭയിൽ പങ്കാളിത്തം നൽകുന്നതടക്കമുള്ള പുരോഗമന നിലപാട്‌ സ്വീകരിച്ചു. ഇന്ന് മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ വനിതാ മന്ത്രിമാർ ഉള്ളത് യുഎഇയിലാണ്, -ഒമ്പത് പേർ. അറബ് മേഖലയിലെ ആദ്യത്തെ മൾട്ടിയൂണിറ്റ് ആണവനിലയത്തിന്റെ വിജയകരമായ പ്രവർത്തനം ആരംഭിച്ചു. ബഹിരാകാശത്തും യുഎഇ ചുവടുവച്ചു. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുടെ ഒരു പ്രധാന ദാതാവായിരുന്നു ഷെയ്ഖ് ഖലീഫ.കേരള സമൂഹത്തോട് വളരെ അടുപ്പവും ഊഷ്മള ബന്ധവും പുലർത്തിയതിന്റെ ഉദാഹരണമാണ്‌ ഓഫീസിലും കൊട്ടാരത്തിലുമായി ജോലി ചെയ്യുന്ന മലയാളികൾ. Read on deshabhimani.com

Related News