ആരോഗ്യമേഖലയുടെ 
സ്‌പന്ദനമായി എസ്‌എടി



തിരുവനന്തപുരം അപൂർവ രോഗങ്ങൾക്കുള്ള സംസ്ഥാനത്തെ ആദ്യ മികവിന്റെ കേന്ദ്രമായി തിരുവനന്തപുരം എസ്‌എടി മാറുന്നത്‌ സംസ്ഥാനത്തെ ആരോഗ്യമേഖലയ്‌ക്ക്‌ ലഭിക്കുന്ന മറ്റൊരു അംഗീകാരമാണ്‌. ജനിതക ലാബ്‌ സൗകര്യം, വിവിധ വകുപ്പുകളുടെ പ്രവർത്തനം, വിദഗ്ധ ഡോക്ടർമാരുടെ സേവനം എന്നിവയൊക്കെ പരിശോധിച്ചാണ്‌ തിരുവനന്തപുരം എസ്‌എടിയെ കേന്ദ്ര ആഞദരരോഗ്യമന്ത്രാലയം ഇതിനായി തെരഞ്ഞെടുത്തത്‌.  സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്ക്‌ (എസ്എംഎ) സർക്കാർ മേഖലയിൽ ആദ്യമായി ക്ലിനിക്ക്‌ ആരംഭിച്ചത്‌ എസ്‌എടിയിലാണ്‌. അപൂർവ രോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ അംഗീകാരത്തിലൂടെ സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമയബന്ധിതമായി മികവിന്റെകേന്ദ്രം യാഥാർഥ്യമാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഡൽഹി എയിംസ്‌, മൗലാനാ ആസാദ്‌ മെഡിക്കൽ കോളേജ്‌, ലഖ്‌നൗ സഞ്ജയ്‌ ഗാന്ധി പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, ചണ്ഡീഗഢ്‌ പിജിഐഎംഇആർ, തെലങ്കാന സിഡിഎഫ്‌ഡി വിത്ത്‌ നിസാം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, മുംബൈ കിങ്‌ എഡ്‌വേർഡ്‌ മെമ്മോറിയൽ ആശുപത്രി, കൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച്‌, ജോധ്‌പുർ എയിംസ്‌, എഗ്‌മോർ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈൽഡ്‌ ഹെൽത്ത്‌ ആൻഡ്‌ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, സെന്റർ ഫോർ ഹ്യൂമൻ ജനിറ്റ്‌ക്‌സ്‌ വിത്ത്‌ ഇന്ദിരാഗാന്ധി ഹോസ്‌പിറ്റൽ കർണാടക എന്നിവയാണ്‌ മികവിന്റെ കേന്ദ്രങ്ങളായി നേരത്തെ തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ ആരോഗ്യകേന്ദ്രങ്ങൾ. എസ്‌എടിക്ക്‌ പുറമെ സ്‌പന്ദനമായി എസ്‌എടികോഴിക്കോട്‌ മെഡിക്കൽ കോളേജിനെയും മികവിന്റെ കേന്ദ്രമാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. Read on deshabhimani.com

Related News