കശക്കിയെറിഞ്ഞ്‌ പ്ലാപ്പള്ളി



കോട്ടയം ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ്‌ പ്ലാപ്പള്ളി.  പ്രധാന റോഡിൽനിന്ന്‌ മൂന്നു കിലോമീറ്ററോളം ഉള്ളിലാണ്‌ ഉരുൾപൊട്ടലുണ്ടായത്‌.  ഭാഗികമായി തകർന്നതും ചെളികയറിയതുമായ വീടുകൾ. ഭീതിയോടെ കഴിയുന്ന വീട്ടുകാർ. ചിലർ താമസം മാറി. ചെറിയ വെള്ളക്കെട്ടും മുട്ടോളം താഴുന്ന ചെളിയും ചത്തുകിടക്കുന്ന ചെറുജീവികളെയും കടന്നുവേണം തെരച്ചിൽ സംഘത്തിന്‌ സ്ഥലത്തെത്താൻ. വഴിയരികിലെ തോട്ടിൽ നിറയെ വന്നടിഞ്ഞ പാറകൾ. ഒഴുക്കും സാമാന്യം ശക്തം. ചെളിനിറഞ്ഞ കുന്നിൽ വീണ്ടും ഉരുൾപൊട്ടുമെന്ന ആശങ്ക അവഗണിച്ചായിരുന്നു അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം. കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങൾ ചാക്കിൽക്കെട്ടി കമ്പിൽതൂക്കി രണ്ട്‌ കിലോമീറ്ററോളം താഴേക്ക്‌ ചുമന്നാണ്‌ ആംബുലൻസിലെത്തിച്ചത്‌. രാവിലെ 7.30നാണ്‌ ആദ്യ ശരീരാവശിഷ്‌ടം കിട്ടിയത്‌. പിന്നാലെ, പല കഷണങ്ങളായി വേരിലും മറ്റും തങ്ങിനിന്ന നിലയിൽ നാലുപേരുടെ മൃതദേഹം. ഒറ്റനോട്ടത്തിൽ ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. Read on deshabhimani.com

Related News