പുതിയ ലോകത്തിനായി നാം മാറണം: മുഖ്യമന്ത്രി



തിരുവനന്തപുരം കോവിഡ്- നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പുനർവിചിന്തനത്തിന് വഴിതെളിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡയലോഗ് തുടർസംവാദ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ലോകത്തിനനുസരിച്ച് നാം മാറണം.  മുൻഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതികളും മാറണം. നമുക്കുള്ള പൊതുവായ അറിവുകൾ ഉപയോഗ ശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാൻ കൂടുതൽ അറിവ്‌ വേണ്ടിവന്നേക്കാം. ഇത് സർക്കാർ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദം വേണം. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്റെ കരുത്ത്‌. അധികാര വികേന്ദ്രീകരണത്തിൽ നാം ഏറെ മുന്നേറി. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ഗണ്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വഷളാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News