ഒറ്റ ഉടലായി 68 വർഷം ; റോണിയും ഡോണിയും ഇനി ഓർമ



ഡേയ്‌റ്റൺ ലോകത്ത്‌ ഏറ്റവുമധികം കാലം ജീവിച്ച സയാമീസ്‌ ഇരട്ടകൾക്ക്‌ വിട. അമേരിക്കയിൽ ഒഹയോയിലെ ബീവർക്രീക്കിലുള്ള റോണി ഗേയ്‌ലൺ, ഡോണി ഗേയ്‌ലൺ എന്നിവർ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌. 68 വയസ്സായിരുന്നു. ഉദരഭാഗം തമ്മിൽച്ചേർന്ന നിലയിൽ 1951 ഒക്‌ടോബറിലായിരുന്നു ഇവരുടെ ജനനം. 2014 ൽ 63–-ാം വയസ്സിൽ ഇവർ ഏറ്റവും കൂടുതൽ കാലം ജീവിച്ച സയാമീസ്‌ ഇരട്ടകളായി. സർക്കസുകളിലും കാർണിവലുകളിലും ആളുകളെ ആകർഷിക്കാൻ ഇവരെ കൊണ്ടുപോവുമായിരുന്നെന്ന്‌ സഹോദരൻ ജിം ഗൽയോൺ പറഞ്ഞു. ഇവരുടെ വരുമാനം കുറെക്കാലം കുടുംബത്തിന്‌ സഹായമായിരുന്നു. ടിഎൽസി ഇവരെക്കുറിച്ച് 2010ൽ ഒരു ഡോക്യൂമെന്ററി സംപ്രേഷണം ചെയ്തിരുന്നു. 1991ൽ റോണിയും ഡോണിയും പരിപാടികൾക്ക്‌ പോകുന്നത്‌ നിർത്തി. ഇവർക്ക്‌ ചക്രക്കസേരയിൽ സൗകര്യപ്രദമായി  സഞ്ചരിക്കാവുന്ന രീതിയിൽ ഡേയ്‌റ്റണിലുള്ളവർ പണം സമാഹരിച്ച്‌ വീട്‌ നവീകരിച്ചുനൽകിയിരുന്നു. Read on deshabhimani.com

Related News