ചിത്രജാലകം



കുറിയേടത്ത്‌ താത്രിയുടെ കഥയുമായി തയാ കുറിയേടത്ത്‌ താത്രിയുടെ ചരിത്രം അന്വേഷിക്കുന്ന സിനിമ ‘തയാ’ തയ്യാറാകുന്നു. സംസ്‌കൃതത്തിലുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ ഡോ. ജി പ്രഭയാണ്‌.  നീതിയെന്നു പറഞ്ഞ്‌ അനീതി അടിച്ചേൽപിക്കുന്നതിനെതിരെ സ്വന്തം ശരീരം ഉപയോഗിച്ച്‌ ഒരു സ്‌ത്രീ നടത്തുന്ന പോരാട്ടമാണ്‌ താത്രിയുടേതെന്ന്‌ സംവിധായകൻ.  ‘പുരുഷമേധാവിത്വത്തിന്റെ ലൈംഗിക അരാജകത്വത്തിനെതിരെ അതേ ആയുധംകൊണ്ട് ബോധപൂർവം ചെയ്‌ത സമരമായിരുന്നു താത്രിയുടെ ജീവിതമെന്ന്‌ -വി ടി ഭട്ടതിരിപ്പാട് പറഞ്ഞ വാക്കുകളാണ്‌ ചിത്രത്തിന്‌ ആധാരം.   അനുമോളാണ്‌ കുറിയേടത്ത്‌ താത്രിയായി  എത്തുന്നത്‌.  അന്തരിച്ച കഥകളി നടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, നെടുമുടി വേണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.  സണ്ണി ജോസഫാണ് ക്യാമറാമാൻ. ബിജു പൗലോസ്‌ സംഗീതവും പട്ടണം റഷീദ്‌ ചമയവും ബി ലെനിൻ എഡിറ്റിങ്ങും കൃഷ്ണനുണ്ണി ശബ്ദസന്നിവേശവും നിർവഹിക്കുന്നു.  കെ വി വിജയേന്ദ്രപ്രസാദിന്റെ തിരക്കഥ മലയാളി സംവിധായകൻ സിനിമയാക്കുന്നു ബാഹുബലിയുടെ സ്രഷ്ടാവ്‌  കെ വി വിജയേന്ദ്രപ്രസാദിന്റെ തിരക്കഥ സിനിമയാക്കാൻ മലയാളി സംവിധായകൻ വിജീഷ്‌ മണി.   51 മണിക്കൂറും  രണ്ട് മിനിറ്റും കൊണ്ട് തയ്യാറാക്കിയ ‘വിശ്വഗുരു’ എന്ന സിനിമയിലൂടെയാണ്‌ വിജീഷ്‌ മണി ശ്രദ്ധേയനായത്‌.  കളരിപ്പയറ്റ്‌ അടക്കമുള്ള ആയോധന കലകൾക്ക്‌ പ്രാധാന്യം നൽകുന്ന ഈ ചിത്രം ചൈനീസ്‌ അടക്കം ആറുഭാഷകളിലാണ്‌ തയ്യാറാക്കുന്നത്‌. കണ്ണവംകാട്‌, അട്ടപ്പാടി, ചാലക്കുടി എന്നിവിടങ്ങളാണ്‌ പ്രധാന ലൊക്കേഷൻ. ചില ചൈനീസ്‌ അഭിനേതാക്കളും അഭിനയിക്കും. Read on deshabhimani.com

Related News