ചിത്രജാലകം



പൊതിച്ചോറ്‌ സിനിമയാകുന്നു കാരൂരിന്റെ പ്രസിദ്ധമായ  പൊതിച്ചോറ് എന്ന കഥ സിനിമയാകുന്നു.  ഹെഡ്മാസ്റ്റർ  എന്ന്‌ പേരിട്ട സിനിമ സംവിധാനംചെയ്യുന്നത്‌ രാജീവ്നാഥ്. തമ്പി ആന്റണി, ബാബു ആന്റണി, ദേവി, സഞ്ജു ശിവറാം, ജഗദീഷ്, മധുപാൽ, സുധീർ കരമന,  മഞ്ജുപിള്ള, സേതുലക്ഷ്‌മി തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.   തിരക്കഥ:  രാജീവ്നാഥ്, കെ ബി വേണു.  ഛായാഗ്രഹണം:  പ്രവീൺ പണിക്കർ. എഡിറ്റിങ്‌:  ബീനാപോൾ. ഗാനരചന: പ്രഭാവർമ്മ. സംഗീതം:  കാവാലം ശ്രീകുമാർ.   അഞ്ചിൽ ഒരാൾ തസ്‌കരൻ സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന  അഞ്ചിൽ ഒരാൾ തസ്‌കരൻ ഉടൻ തിയറ്ററിൽ. ഇന്ദ്രൻസ്, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ് രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, ശ്രവണ, അംബിക തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: ജയേഷ് മൈനാഗപ്പള്ളി. ഛായാഗ്രഹണം: മണികണ്ഠൻ പി എസ്. എഡിറ്റിങ്‌: സന്ദീപ് നന്ദകുമാർ. ഗാനരചന: പി  കെ ഗോപി, പി ടി ബിനു. സംഗീതം:  അജയ് ജോസഫ്. കാട്ടുപൈലി ഗഫൂർ പൊക്കുന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന കാട്ടുപൈലിയിൽ   കോഴിക്കോട് സെന്റർ മാർക്കറ്റിലെ കമീഷൻ ഏജന്റ്‌  ആഷിക്ക് ബേപ്പൂർ നായകനാകുന്നു.  പുതുമുഖങ്ങളും നാടക പ്രവർത്തകരുമാണ്‌ മുഖ്യ അഭിനേതാക്കൾ. ക്യാമറ അഭിജിത്ത് അഭിലാഷ്. കള്ളൻ ഡിസൂസ റിലീസ് മാറ്റി ജിത്തു കെ ജയൻ  സംവിധാനം ചെയ്യുന്ന കള്ളൻ ഡിസൂസയുടെ റിലീസ്‌ മാറ്റി. സൗബിൻ ഷാഹിർ നായകനായ ചിത്രം 21നാണ്‌ തിയറ്ററിൽ എത്തേണ്ടിയിരുന്നത്‌.  കോവിഡ്‌ വ്യാപനത്തിന്റെ  പശ്ചാത്തലത്തിലാണ്‌ തീയതി മാറ്റം. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ,  അപർണ നായർ എന്നിവരാണ്‌ മുഖ്യ അഭിനേതാക്കൾ.  പില്ലർ നമ്പർ 581 നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന  പില്ലർ നമ്പർ 581  തമിഴിലും  മലയാളത്തിലും റിലീസ്‌ ചെയ്യും.  പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, മകൾ ഷിഫ ബാദുഷ, ആദി ഷാൻ, സക്കീർ ഹുസൈൻ, അഖില എന്നിവരാണ്‌ പ്രധാനവേഷങ്ങളിൽ. ഛായാഗ്രഹണം:- ഫിയോസ് ജോയ്, എഡിറ്റർ:- സിയാദ് റഷീദ്, സംഗീതം-: അരുൺ രാജ്. അയാം എ ഫാദർ രാജുചന്ദ്ര രചനയും സംവിധാനവും  ഛായാഗ്രഹണവും നിർവഹിക്കുന്ന അയാം എ ഫാദറിൽ മധുസൂദനൻ, അക്ഷര രാജ്, അനുപമ, മാഹിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. പതിമൂന്നുകാരൻ അച്ഛനായി എന്ന പത്രവാർത്ത ആധാരമാക്കിയുള്ളതാണ്‌ സിനിമ. Read on deshabhimani.com

Related News