ചിത്രജാലകം



കോശിച്ചായന്റെ പറമ്പ് 23-ന് രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് സംവിധാനം ചെയ്യുന്ന ‘കോശിച്ചായന്റെ പറമ്പ് "സെപ്തംബർ 23ന് പ്രദർശനത്തിനെത്തുന്നു. സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നിവരാണ് താരങ്ങള്‍. ഛായാഗ്രഹണം കണ്ണന്‍ പട്ടേരി. ഓർമകളിൽ ശങ്കർ ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം ‘ഓർമകളിൽ’ സെപ്തംബർ 23ന് തിയറ്ററുകളിലെത്തും. ശങ്കറിനു പുറമെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്‌കുമാർ പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. രചന, നിർമാണം, സംവിധാനം എം വിശ്വപ്രതാപ്, ഛായാഗ്രഹണം നിതിൻ കെ രാജ്‌. ചട്ടമ്പി ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ചട്ടമ്പി 23ന് തിയറ്ററിലെത്തും. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി.ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ്  നിർമാണം.  സംവിധായകൻ ഡോൺ പാലത്തറയുടെ കഥയ്‌ക്ക്‌ അലക്സ് ജോസഫാണ്‌ തിരക്കഥ ഒരുക്കിയത്‌. Read on deshabhimani.com

Related News