ചിത്രജാലകം



ജിബൂട്ടി അമിത്‌ ചക്കാലയ്‌ക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി' മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഫ്രഞ്ച് ഭാഷകളിൽ  റിലീസിനൊരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി സാം നിർമിച്ച ചിത്രം എസ് ജെ സിനുവാണ്  സംവിധാനം ചെയ്യുന്നത്.   ശകുൻ ജയ്‌സ്വാൾ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, പൗളി വത്സൻ  തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ഗാനരചന:  കൈതപ്രം,  വിനായക്‌ ശശികുമാർ. സംഗീതം: ദീപക്‌ ദേവ്‌.  തിരക്കഥ, സംഭാഷണം: അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌ ജെ സിനു. പാഞ്ചാലി ഷാൻസി സലാം സംവിധാനം ചെയ്യുന്ന പാഞ്ചാലിയിൽ അൻസു മരിയ, ഇന്ദ്രൻസ്‌, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ് തുടങ്ങിയവർ അഭിനയിക്കുന്നു.  ചിത്രത്തിന്റെ അണിയറയിൽ സ്‌ത്രീകളാണ്‌.  കഥ:  അന്നാ എയ്ഞ്ചൽ, പ്രൊഡക്ഷൻ ഡിസൈനർ: ഫാത്തിമ ഷെറിൻ.    ആർ ജെ മഡോണ ആനന്ദ്‌ കൃഷ്‌ണരാജ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആർ ജെ മഡോണയിൽ അമലേന്ദു കെ രാജ്‌, അനിൽ ആന്റോ,‌ ഷെർഷാ ഷെരീഫ്‌ എന്നിവർ അഭിനയിക്കുന്നു. ഗാനരചന: ഹൃഷികേശ്,  സംഗീതം: രമേശ് കൃഷ്‌ണൻ. നാദഭൈരവി കഥകളി ഗായകൻ കലാമണ്ഡലം ഗംഗാധരന്റെ സംഗീതജീവിതം ആവിഷ്‌കരിക്കുന്ന ഡോക്യുമെന്ററി ‘നാദഭൈരവി’ പുറത്തിറങ്ങി. ഗായകനെ തേടി രണ്ട്‌ ആസ്വാദകർ  വെളിനെല്ലൂരിലെ വീട്ടിലേക്കു നടത്തുന്ന യാത്രയാണ്‌ ഈ ചിത്രം.  അനൂപ്‌, ശ്രീജിത്‌ എന്നിവർ തയ്യാറാക്കിയ  ഡോക്യുമെന്ററി യുട്യൂബിൽ ലഭ്യമാണ്‌.   Read on deshabhimani.com

Related News