ബീരൻ - മലയാളം, തുളു ഭാഷകളിൽ



ബീരൻ - മലയാളം, തുളു ഭാഷകളിൽ മലയാളം, തുളു ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന ബീരന്റെ പൂജയും പോസ്റ്റർ പ്രകാശനവും കാസർകോട്ട്‌ നടന്നു. കൈലേഷ്, ഐ എം വിജയൻ, മനോജ് ഗോവിന്ദൻ, മീര വസുദേവ്, സന്തോഷ് കീഴാറ്റൂർ, തുളു സിനിമയിലെ ഹാസ്യകലാകാരൻ അരവിന്ദ് ബോളാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. രചന, സംവിധാനം: ഗോപി കുറ്റിക്കോൽ. ഗാനരചന: സേതുമാധവൻ പാലാഴി, സംഗീതം: പ്രശാന്ത് കൃഷ്ണ. ജയ ജയ ജയ ജയ ഹേ അന്താക്ഷരിയുടെ സംവിധായകൻ വിപിൻ ദാസിന്റെ പുതിയ ചിത്രം ജയ ജയ ജയ ജയ ഹേയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാൻ എ മൻ എന്ന ചിത്രത്തിനുശേഷം ചീയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. ലക്ഷ്മി വാര്യരും ഗണേഷ് മേനോനുമാണ് ജയ ജയ ജയ ജയ ഹേ നിർമിക്കുന്നത്. ഇക്കാക്ക സൈനു ചാവക്കാടൻ സംവിധാനംചെയ്‌ത ഇക്കാക്ക ചിത്രം മെയിൻ സ്ട്രീം ഒടിടിയിൽ റിലീസ് ചെയ്തു. പാഷാണം ഷാജി, പ്രദീപ് ബാബു, ശിവജി ഗുരുവായൂർ, അമർ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കഥ, തിരക്കഥ: വത്സലകുമാരി ടി ചാരുംമൂട്, സംഗീതസംവിധാനം: ബിമൽ പങ്കജ്, പ്രദീപ് ബാബു. ​ഗാനരചന: സന്തോഷ് വർമ. വെടിക്കെട്ട് സിനിമാതാരങ്ങളായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനംചെയ്യുന്ന വെടിക്കെട്ടിന്റെ പൂജയും ചിത്രീകരണവും കൊച്ചിയിൽ ആരംഭിച്ചു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിൻ ജോർജുമാണ്‌. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാർ. ഇരുനൂറോളം മറ്റു പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം: രതീഷ് റാം. സംഗീതം: ഒ ശ്യാം പ്രസാദ്, ഷിബു പുലർകാഴ്‌ച, അർജുൻ വി അക്ഷയ. സ്വർഗത്തിലെ കട്ടുറുമ്പ് ജസ്‌പാൽ ഷൺമുഖൻ സംവിധാനംചെയ്‌ത സ്വർഗത്തിലെ കട്ടുറുമ്പിൽ ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക്, ജോയി മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്‌ണൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്‌. കഥ: ശിവൻകുട്ടൻ വടയമ്പാടി. തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രൻ. ഗാനങ്ങൾ: സന്തോഷ് വർമ. സംഗീതം: ബിജിബാൽ. Read on deshabhimani.com

Related News