ചിത്രജാലകം



നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഉടൻ തിയറ്ററുകളിലേക്ക്‌ എത്തും. പ്രധാന വേഷങ്ങളിൽ രമ്യ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ തുടങ്ങിയ താരങ്ങൾ എത്തുന്നു. തേനി ഈശ്വറാണ് ഛായാഗ്രഹണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്‌ ഹരീഷ്‌.  ഡയൽ 100 ചിത്രീകരണം പൂർത്തിയായി  വിആർഎസ്  കമ്പയിൻസിന്റെ  ബാനറിൽ നിർമിച്ച്‌  രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ‘ഡയൽ 100'ന്റെ  ചിത്രീകരണം പൂർത്തിയായി.  രചന: രഞ്ജിത് ജി വി.  വിനോദ് രാജ്, ദിനേശ് പണിക്കർ. ജയകുമാർ, സന്തോഷ്‌  കീഴാറ്റൂർ, പ്രസാദ് കണ്ണൻ, രതീഷ് വെഞ്ഞാറമൂട്, അജിത്,  സൂര്യ, സിന്ധു വർമ, മീര നായർ, ശേഷിക, അർച്ചന, നന്ദന എന്നിവരാണ് പ്രധാന താരങ്ങൾ.  ഛായാഗ്രഹണം ഇന്ദ്രജിത്.  അന്ധകാര ഷൂട്ടിങ്‌ തുടങ്ങി വാസുദേവ് സനൽ സംവിധാനംചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാര' ഷൂട്ടിങ്‌ ആരംഭിച്ചു. ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്നു. ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ. കൊച്ചിയിലും പരിസരപ്രദേശത്തുമാണ്‌ ഷൂട്ടിങ്‌.  സജീർ ഗഫൂറാണ്  നിർമാണം. രാധിക വീണ്ടും ആയിഷയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഇന്തോ- അറബിക് ചിത്രമായ "ആയിഷ’യുടെ  രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ  ക്യാരക്ടർ പോസ്റ്ററാണ്  റിലീസായത്. ജനുവരി 20ന് മാജിക് ഫ്രെയിംസ്‌ പ്രദർശനത്തിന്‌ എത്തിക്കും. സംവിധാനം: ആമിർ പള്ളിക്കൽ. ആഷിഫ് കക്കോടിയാണ് രചന.  70 ശതമാനത്തോളം അഭിനേതാക്കളും വിദേശികളാണ്‌.  കോറിയോഗ്രഫി  പ്രഭുദേവയാണ്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്റെ സംഗീതം.  ഛായാഗ്രഹണം: വിഷ്ണു ശർമ. Read on deshabhimani.com

Related News