ചിത്രജാലകം



1982 അൻപരശിൻ കാതൽ 12-ന് ആഷിക് മെർലിൻ, ചന്ദന അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഉല്ലാസ് ശങ്കർ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ "1982 അൻപരശിൻ കാതൽ' മെയ് പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു. അമൽ രവീന്ദ്രൻ, അരുണിമ രാജ്, ഉല്ലാസ് ശങ്കർ, സെൽവ, ഹരീഷ് ശിവപ്രകാശം എന്നിവരും അഭിനയിക്കുന്നു. ജിസ്ബിൻ സെബാസ്റ്റ്യൻ ഛായാഗ്രഹണം. വൈഗൈമണി, എസ് ചിന്താമണി എന്നിവരുടെ വരികൾക്ക് എസ്.ചിന്താമണി സംഗീതം. കെ എസ് ചിത്ര, ഹരിചരൻ, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി ജേക്കബ് എന്നിവർ ആലപിക്കുന്നു.  നെയ്‌മർ 12-ന് മാത്യു തോമസ് -നസ്ലെൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന "നെയ്മർ" മെയ് പന്ത്രണ്ടിന്. നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്നു. വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകൻ, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥ, സംഭാഷണം: ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ. സംഗീതം-: ഷാൻ റഹ്മാൻ. ആൽബി ആന്റണി ഛായാഗ്രഹണം.  ജാക്‌സൺ ബസാർ യൂത്ത്‌ 19ന്‌ ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത്‌ മെയ്‌ 19ന്‌ തിയറ്ററുകളിലെത്തും. ക്രോസ്‌ ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമിക്കുന്ന ചിത്രത്തിന്റെ രചന ഉസ്മാൻ മാരാത്താണ്. ഛായാഗ്രഹണം: കണ്ണൻ പട്ടേരി. എഡിറ്റിങ്‌: അപ്പു എൻ ഭട്ടത്തിരി, - ഷൈജാസ്‌. സംഗീതം: ഗോവിന്ദ്‌ വസന്ത. വരികൾ: -സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ.  ‘എന്ന് സാക്ഷാൽ ദൈവം’ 16 മണിക്കൂർ കൊണ്ടൊരു സിനിമ സ്-ക്രിപ്-റ്റ് ടു സ്-ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട്- പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ സിനിമയ്-ക്ക്- ലോക റെക്കോഡ്. യൂണിവേഴ്-സൽ റെക്കോഡ്-സ്- ഫോറം വേൾഡ്- റെക്കോഡ്-, ഇന്റർനാഷണൽ ബുക്ക്- ഓഫ്- റെക്കോഡ്---സ്- നേട്ടങ്ങളാണ് ചിത്രം കൈവരിച്ചത്-. ഒടിടി പ്-ളാറ്റ്ഫോമുകളിൽ റിലീസ്- ചെയ്-ത ചിത്രത്തിൽ അനസ്- ജെ റഹിം, മാനസപ്രഭു, സുദർശനൻ റസ്സൽപുരം, കെപിഎസി സുജിത്ത്-, ശരൻ ഇൻഡോകേര, അഭിഷേക്- ശ്രീകുമാർ, ജലതാ ഭാസ-്-കർ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, എഡിറ്റിംഗ്-, ഛായാഗ്രഹണം, സംവിധാനം എസ്- എസ്- ജിഷ്-ണുദേവ്.  മാരിവില്ലിൻ ഗോപുരങ്ങൾ കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങ"ളുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. തിരക്കഥ:  പ്രമോദ് മോഹൻ. വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം.  Read on deshabhimani.com

Related News