നിലവിളിക്കാതിരിക്കുന്നതെങ്ങനെ



കഥ, നോവൽ, ചലച്ചിത്ര മാധ്യമങ്ങളിലൂടെ സാമൂഹ്യ ഇടപെടൽ നടത്തുന്ന എൽ ഗോപീകൃഷ്ണന്റെ കാവ്യപ്രതികരണങ്ങളാണ് ഇപ്പോൾ മുന്നിലുള്ളത്. നിത്യേന കാഴ്ചകൾ,  ഉള്ളുപൊള്ളുന്ന അനുഭവങ്ങൾ, കാതും കരളും തകർക്കുന്ന ശബ്ദകോലാഹലങ്ങൾ, തകർക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇതൊക്കെ കൂടുതൽ ഈർപ്പവും ആർദ്രതയുമുള്ള മനുഷ്യരുടെ ഉറക്കം കെടുത്തും. അത്തരം  പ്രതികരണങ്ങളാണ് നിലവിളിക്കുന്ന നിലവിളക്കുകൾ. നിലവിളക്കുകൾ സമകാലജീവിത സമസ്യകളിൽ നിലവിളികളുതിർക്കുന്ന പ്രതീകമായി മാറുന്നു. അവ നമ്മുടെ സൗന്ദര്യ ശാസ്ത്ര സങ്കൽപ്പത്തിനുള്ളിൽ നിന്നകലെയുമായേക്കാം.  ഇന്ത്യ തിളങ്ങുന്നുവെന്നത് കേവലം വ്യാജസ്പതിയായി മാറുമ്പോൾ ഗോപീകൃഷ്ണൻ തിരിച്ചറിയുന്നത് ഇന്ത്യയുടെ കരച്ചിലും നമ്മുടെ നിലവിളികളുമാണ്. നാട്ടിലെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും വേട്ടയാടപ്പെടുമ്പോൾ ചൂഷണം ചെയ്യപ്പെടുമ്പോൾ, നീതിശാസ്ത്രത്തിനും അന്ധത വന്നാൽ പിന്നെ നമ്മുടെ നിലവിളക്കുകൾക്ക് നിലവിളി മാത്രമേ വഴിയുള്ളൂ എന്ന നിസ്സഹായതയിലെത്തിച്ചേരുക സ്വാഭാവികം.  വേഗതയും രാജ്യവികസനവും ജനാധിപത്യവുമൊക്കെ ചർച്ചചെയ്യുന്ന കവിതകൾക്കൊപ്പം സ്നേഹവും കാരുണ്യവും വാത്സല്യവും പ്രണയവുമൊക്കെ അന്വേഷിക്കാൻ അദ്ദേഹം മറക്കുന്നില്ല. കുഞ്ഞുതേനീച്ചയും ഉണ്ണിക്കണ്ണനും ഈ രചനകൾക്കിടയിൽ നമ്മുടെ കാഴ്ചയിലെത്തുന്നു. അസ്ഥിരതയുടെ രചനാത്മകങ്ങളായ നിലവിളികൾ എന്നെപ്പോലെ നിങ്ങളെയും പിന്തുടരുന്നു. Read on deshabhimani.com

Related News