ചിത്രജാലകം



സബാഷ്‌ ചന്ദ്രബോസ് ആഗസ്‌ത്‌ 5ന് വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി സി അഭിലാഷ് ചിത്രം സബാഷ്‌ ചന്ദ്രബോസ് ആഗസ്‌ത്‌ അഞ്ചിന് തിയറ്ററുകളിൽ എത്തും. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ്‌ നിർമാണം. ഗാനങ്ങൾ വി സി അഭിലാഷും അജയ് ഗോപാലും. സംഗീതം: ശ്രീനാഥ് ശിവശങ്കരൻ.  ക്യാമറ: സജിത് പുരുഷൻ.  ‘പത്മ' ജൂലൈ 15ന് സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മ’ ജൂലൈ 15ന് പെൻ ആൻഡ്‌ പേപ്പർ ക്രിയേഷൻസ്‌ തിയറ്ററുകളിൽ എത്തിക്കും. അനൂപ് മേനോൻ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ. ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത്, മാലാ പാർവതി, മറീന മൈക്കിൾ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോൻ. മഹാദേവൻ തമ്പി ഛായാഗ്രഹണം. ഒരു പക്കാ നാടൻപ്രേമം റിലീസ്‌ ഉടൻ മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരന്റെ പ്രണയവഴികളിലൂടെയുള്ള യാത്രയും അതിന്റെ പരിണതഫലങ്ങളും അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരു പക്കാ നാടൻപ്രേമം’. ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ, വിദ്യ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു.  എഎംഎസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിനോദ് നെട്ടത്താന്നിയാണ്‌ സംവിധാനം. ഛായാഗ്രഹണം:  ഉണ്ണി കാരാത്ത്‌. ഗാനരചന: കൈതപ്രം, കെ ജയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ.  സംഗീതം: മോഹൻ സിത്താര. കെ ജെ യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധുപ്രതാപ്, അഫ്സൽ, ജ്യോത്സന, അൻവർ സാദത്ത്, ശിഖ പ്രഭാകർ എന്നിവരുടെ ആലാപം. തീ പ്രദർശനത്തിന്‌ മുഹമ്മദ് മുഹസ്‌, സാഗര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ വി  നാഗേന്ദ്രൻ  സംവിധാനം ചെയ്യുന്ന ‘തീ പ്രദർശനത്തിനെത്തുന്നു. യു ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഋതേഷ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രൻസ്, പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി കെ ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഇതിനുപുറമെ കെ  സുരേഷ് കുറുപ്പ്,  കെ സോമപ്രസാദ്, സി ആർ മഹേഷ്, ആർട്ടിസ്റ്റ് സുജാതൻ, ഉണ്ണി മേനോൻ, നാസർ മാനു, ഡോൾഫിൻ രതീഷ്, സൂസൻ കോടി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി ജെ കുട്ടപ്പൻ, അനിൽ വി നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ  ഉണ്ണി മേനോൻ, ശ്രീകാന്ത്, സി ജെ കുട്ടപ്പൻ, പി കെ  മേദിനി, ആർ കെ രാംദാസ്, രജു ജോസഫ് തുടങ്ങിയവർ പാടുന്നു. ക്യാമറ-: കവിയരശ്. Read on deshabhimani.com

Related News