ചിത്രജാലകം



മുഹ്‌സിൻ എംഎൽഎ നായകനായി തീ തീ എന്ന ചിത്രത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ്‌ മുഹ്‌സിൻ നായകനാകുന്നു. വസന്തത്തിന്റെ കനൽവഴികളിൽ എന്ന ചിത്രത്തിനുശേഷം അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തീയിൽ  ഇന്ദ്രൻസ്‌, രമേഷ്‌ പിഷാരടി, റിതേഷ്‌,  ഗായകൻ ഉണ്ണിമേനോൻ, പ്രേംകുമാർ, സാഗര എന്നിവർക്കൊപ്പം സിപിഐ എം നേതാക്കളായ സുരേഷ്‌ കുറുപ്പ്‌,  കെ സോമപ്രസാദ്‌ എംപി, സൂസൻ കോടി, കോൺഗ്രസ്‌ എംഎൽഎ സി ആർ മഹേഷ്‌, ആർട്ടിസ്റ്റ്‌ സുജാതൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന: അനിൽ വി നാഗേന്ദ്രൻ. സംഗീതം:  സി ജെ കുട്ടപ്പൻ, ജോസഫ്‌, അഞ്ചൽ ഉദയകുമാർ, അനിൽ വി നാഗേന്ദ്രൻ. കെഞ്ചിര 17ന്‌     നിരവധി  ദേശീയ–സംസ്‌ഥാന- അവാർഡുകൾ നേടിയ കെഞ്ചിര 17ന്‌ ആക്‌ഷൻ ഒടിടിയിൽ റിലീസ്‌ ചെയ്യും. മനോജ് ‌കാന രചനയും സംവിധാനവും നിർവഹിച്ച കെഞ്ചിര  ഇന്ത്യൻ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഒരു തെക്കൻ തല്ലു കേസ് ശ്രീജിത്ത് എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലു കേസിൽ ബിജു മേനോൻ,   പത്മപ്രിയ,  റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ. ജി ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള  വെട്ടുകേസ്' എന്ന കഥയെ ആസ്‌പദമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ രാജേഷ് പിന്നാടന്റേതാണ്‌.  സംഗീതം-: ജസ്റ്റിൻ വർഗീസ്.    പത്മ അനൂപ് മേനോൻ സംവിധാനംചെയ്യുന്ന പത്മയിൽ സുരഭി ലക്ഷ്‌മി  കേന്ദ്ര കഥാപാത്രമായെത്തുന്നു.  അനൂപ് മേനോൻ, ശ്രുതി രജനികാന്ത്  എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.  സംഗീതം: നിനോയ് വർഗീസ്. ത തവളയുടെ ത ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രം ‘ത തവളയുടെ ത’യുടെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തിറങ്ങി. ഗാനരചന: ബീയാർ പ്രസാദ്‌, സംഗീതം: നിഖിൽ രാജൻ മേലേയിൽ. ബനേർഘട്ട നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്‌ത ബനേർഘട്ട ആമസോൺ പ്രൈമിൽ റിലീസായി. കാർത്തിക് രാമകൃഷ്‌ണൻ,  വിനോദ്, അനൂപ്, സുനിൽ, അനൂപ് എ എസ്, ആശ മേനോൻ എന്നിവരാണ്‌ അഭിനേതാക്കൾ.  തിരക്കഥ, സംഭാഷണം: അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്‌ണൻ. സംഗീതം:- റീജോ ചക്കാലയ്‌ക്കൽ. വർക്കി ആദർശ് വേണുഗോപാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വർക്കിയിൽ സമദ് സുലെെമാൻ, ദൃശ്യ ദിനേശ്, സലീംകുമാർ, ശ്രീജിത്ത് രവി, മിഥുൻ രമേശ്, അലൻസിയർ തുടങ്ങിയവർ അഭിനയിക്കുന്നു.  ഗാനരചന: ജ്യോതിഷ് ടി കാശി, ആദർശ് വേണുഗോപാലൻ. സംഗീതം:  സുമേഷ് സോമസുന്ദർ. പിടികിട്ടാപ്പുള്ളി ജിഷ്‌ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ക്രൈം കോമഡി ചിത്രം പിടികിട്ടാപ്പുള്ളിയിൽ സണ്ണി വെയിൻ, മെറീന മൈക്കിൾ, അഹാന കൃഷ്‌ണകുമാർ,  സൈജു കുറുപ്പ്‌, ലാലു അലക്‌സ്‌, ബൈജു  എന്നിവർ അഭിനയിക്കുന്നു.  തിരക്കഥ, സംഭാഷണം: സുമേഷ്‌ വി. റോബിൻ. ഗാനരചന: വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌. സംഗീതം:  പി എസ് ജയഹരി. വിൻസെന്റ് ആൻഡ് ദി പോപ്പ് ബിജോയ് പി ഐ തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന  വിൻസെന്റ് ആൻഡ് ദി പോപ്പിൽ റോഷൻ ബഷീർ, റിയാസ് അബ്‌ദുൾ റഹിം എന്നിവർ പ്രധാന വേഷത്തിൽ. പശ്‌ചാത്തല സംഗീതം: സഞ്ജീവ് കൃഷ്‌ണൻ. Read on deshabhimani.com

Related News