ഒരു വടക്കൻ 
‘കെൽ’ഗാഥ



കാസർകോട്‌   ജീവനക്കാരെ പട്ടിണിക്കിട്ട്‌ കേന്ദ്രം അടച്ചുപൂട്ടിയ ഭെൽ ഇഎംഎല്ലിനെ കേരളം ചേർത്തുപിടിച്ചപ്പോൾ വികസനം ചിറകടിച്ച്‌ ഉയരുന്നു. പ്രതിരോധമേഖലയ്‌ക്കും റെയിൽവേക്കുമുള്ള ഉപകരണങ്ങൾ നിർമിച്ച്‌ നൽകാനൊരുങ്ങുകയാണ്‌ കെൽ ഇലക്‌ട്രിക്കൽ മെഷീൻസ്‌ ലിമിറ്റഡ്‌  (കെൽ ഇഎംഎൽ). ചെന്നൈയിലെ റെയിൽവേ കോച്ച്‌ ഫാക്ടറിയുമായി വാണിജ്യ  ചർച്ച തുടങ്ങി. നേരത്തെ നൽകിയിരുന്ന ഓർഡറുകൾ തിരിച്ചുപിടിക്കാനാണ്‌ ശ്രമം. കേന്ദ്രസർക്കാരിൽനിന്ന്‌ സംസ്ഥാന സർക്കാർ തിരിച്ചുവാങ്ങിയ കെൽ ഇലക്‌ട്രിക്കൽ മെഷീൻസ്‌ ലിമിറ്റഡിനെ കേരളം ഏറ്റെടുത്തതോടെ ഐഎസ്‌ഒ അംഗീകാരം തിരികെ കിട്ടിയിരുന്നു.  ടെൻഡറില്ലാതെ കെൽ ഇഎംഎല്ലിൽനിന്ന്‌ സർക്കാർ സ്ഥാപനങ്ങൾക്ക്‌  ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന്‌ സർക്കാർ ഉത്തരവിറക്കിയതോടെ പ്രാദേശിക വിപണിയും സ്ഥാപനത്തിന്‌ അനുകൂലമാകും.  വൈദ്യുതി ബോർഡിന് സ്മാർട്ട് മീറ്ററും സർക്കാർ സ്ഥാപനങ്ങൾക്ക്‌ മെഷീനുകളും ജനറേറ്ററുകളും നിർമിച്ചുനൽകാനും കെൽ ഇഎംഎല്ലിന്‌ കഴിയും. ഇതോടൊപ്പം ഉൽപ്പന്നങ്ങൾക്ക്‌ മറ്റ്‌ വിപണി കണ്ടെത്താനും കമ്പനി തീവ്രശ്രമം ആരംഭിച്ചു.  രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന സ്ഥാപനം എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ പുനരാരംഭിച്ചത്‌. നഷ്ടത്തിൽ കൂപ്പുകുത്തി പ്രതിസന്ധിയിലായ ഭെൽ ഇഎംഎല്ലിനെ കൈപിടിച്ചുയർത്താൻ  മുഖ്യമന്ത്രി പിണറായി വിജയൻ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. 14 കോടി രൂപ തൊഴിലാളികളുടെ വേതനമടക്കമുള്ള കുടിശ്ശിക നൽകാനായിരുന്നു. 20 കോടി രൂപ ഒന്നാം ഗഡുവായി അനുവദിച്ചു. അതുപയോഗിച്ചാണ്‌ ഏപ്രിലിൽ ഒന്നിന്‌ കെൽ ഇഎംഎൽ എന്ന പേരിൽ  പ്രവർത്തനം ആരംഭിച്ചത്‌. 6.5 കോടി രൂപ തൊഴിലാളികൾക്ക്‌ നൽകി. പൂട്ടിയിട്ട കാലത്ത്‌ പ്രായപരിധി കഴിഞ്ഞവർക്കും കഴിഞ്ഞ മാസം വിരമിച്ച 33 പേർക്കും വേതനക്കുടിശ്ശികയും ആനുകൂല്യങ്ങളും നൽകി. പാക്കേജിന്റെ രണ്ടാം ഗഡുവും ലഭിക്കുന്നതോടെ സ്ഥാപനം മുഴുവൻസമയ പ്രവർത്തനത്തിലേക്ക്‌ നീങ്ങും.   Read on deshabhimani.com

Related News